Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ലീഗ് അതിരു വിടുന്നു: എന്‍എസ്എസ്

Posted by:
Published: Monday, April 16, 2012, 15:23 [IST]

 Nss Against Leagues Berth Aid0167
 

കോട്ടയം: അഞ്ചാം മന്ത്രി വിഷയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിന്റെ പ്രതികരണം അതിരുകടന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

എന്‍എസ്എസ് ആസ്ഥാനത്തിനു മുന്നിലൂടെ ലീഗ്പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനവും അതിനിടയില്‍ വിളിച്ച മുദ്രാവാക്യങ്ങളും മതസൗഹാര്‍ദ്ദത്തിനു യോജിച്ച രീതിയിലുള്ളതായിരുന്നില്ല. എന്നാല്‍ വിഷയത്തില്‍ എന്‍എസ്എസ് സംയമനം പാലിക്കുകയാണ് ചെയ്തത്.

അഞ്ചാം മന്ത്രി വിഷയത്തില്‍ എന്‍എസ്എസിനെ സമാധാനിപ്പിക്കാന്‍ ആരും വരേണ്ട. ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്ക്് എന്‍എസ്എസ് ആഗ്രഹിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ഭരണതലത്തില്‍ മുമ്പൊരിക്കലുമില്ലാത്ത വിധം സാമുദായിക അസന്തുലിതാവസ്ഥ നിലനില്‍ക്കുകയാണ്. അഞ്ചാം മന്ത്രിയെ നല്‍കിയത് അതിന് ആക്കം കൂട്ടി. ഇത്തരത്തിലുള്ള നടപടി വര്‍ഗീയ ചേരിതിരിവിനിടയാക്കും.

അതുകൊണ്ടു തന്നെ മത-സാമുദായിക അസന്തുലിതാവസ്ഥ പരിഹരിച്ചു കൊണ്ടു വേണം മന്ത്രിസഭാ പുനസംഘടന നടത്താനെന്നായിരുന്നു എന്‍എസ്എസ് ആവശ്യപ്പെട്ടത്. എന്നാല്‍ വിഷയത്തില്‍ ഭൂരിപക്ഷജന വിഭാഗം ആഗ്രഹിച്ചതു പോലെയുള്ള ഒരു തീരുമാനം യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

English summary
Nair Service Society (NSS) General Secretary G. Sukumaran Nair on Thursday came down heavily on the UDF decision to grant a fifth ministerial berth for Muslim League.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 180 / 6, 59 Overs
IPL, M Chinnaswamy Stadium, Bangalore
Royal Challengers Bangalore won by 24 runs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab won by 50 runs