കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ കടുത്ത നടപടികള്‍ക്കൊരുങ്ങുന്നു

Google Oneindia Malayalam News

വാഷിങ്ടണ്‍: മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കടുത്ത സാമ്പത്തികപരിഷ്‌കരണ നടപടികള്‍ക്ക് കോപ്പുകൂട്ടുന്നതായി സൂചന. അടുത്ത ആറുമാസത്തിനുള്ളില്‍ ഇന്ത്യ സമഗ്രമായ സാമ്പത്തിക ഉദാരവത്കരണപരിപാടികള്‍ പ്രഖ്യാപിക്കുമെന്ന ദേശീയ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസുവിന്റെ പ്രസ്താവന വിരല്‍ ചൂണ്ടുന്നത് ഇക്കാര്യത്തിലേക്കാണ്.

Upaleaders

ഗൂഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് പരിഷ്‌കരണമാണ് ഇതില്‍ ഏറ്റവും വലുത്. കൂടുതല്‍ സബ്‌സിഡികള്‍ പിന്‍വലിക്കാനും ഡീസലിന്റെ വിലനിയന്ത്രണം ഭാഗികമായി പിന്‍വലിക്കാനും ചെറുകിട കച്ചവടമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനും സര്‍ക്കാര്‍ ശ്രമിക്കും.

2014ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇത്തരം പരിഷ്‌കരണ പരിപാടികള്‍ മാറ്റിവെയ്ക്കണ്ടെന്ന നിലപാടണ് മന്‍മോഹന്‍സിങിനും പ്രണബ് മുഖര്‍ജിക്കുമുള്ളത്. യുഐഡി സിസ്റ്റത്തിലൂടെ സബ്‌സിഡിയുടെ അളവ് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപമുണ്ടാക്കുന്ന കാര്യത്തില്‍ പ്രതിസന്ധിയുണ്ട്. പക്ഷേ, അതു നടപ്പാക്കാതെ മറ്റുമാര്‍ഗ്ഗമില്ല. ഡീസലിന്റെ വിലനിയന്ത്രണം ഒഴിവാക്കുന്നതിനെതിരേ ശക്തമായ പ്രക്ഷോഭം തന്നെയുണ്ടാകും. അതുകൊണ്ടാണ് ഭാഗികമായി വിലനിയന്ത്രണം പിന്‍വലിക്കുകയെന്ന നിര്‍ദ്ദേശം പരിഗണിക്കുന്നത്.

English summary
Chief economic advisor Kaushik Basu feels India will see some important reforms in the next six months, including on subsidies and may be partial diesel decontrol and FDI in retail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X