മുംബൈ: സ്റ്റാന്റാര്‍ഡ് ആന്റ് പുവറിന്റെ റേറ്റിങ് പ്രഖ്യാപനത്തെ തുടര്‍ന്ന് വിപണിയില്‍ ഇപ്പോഴും മഌനത തുടരുകയാണ്. ഫ്യൂച്ചര്‍ വ്യാപാരത്തിന്റെ അവസാനദിവസമായ വ്യാഴാഴ്ച സെന്‍സെക്‌സ് 20.62 പോയിന്റ് നഷ്ടത്തില്‍ 17130.67ലും നിഫ്റ്റി 13 പോയിന്റ് താഴ്ന്ന് 5189ലും വില്‍പ്പന അവസാനിപ്പിച്ചു.
ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, യുനൈറ്റഡ് ഫോസ്ഫറസ്, അലഹാബാദ് ബാങ്ക്, ലാന്‍കോ ഇന്‍ഫ്രാടെക്, ഒറിയന്റല്‍ ബാങ്ക് ഓഹരികള്‍ അഞ്ചു ശതമാനത്തോളം താഴേക്കിറങ്ങി.
അല്‍സ്റ്റം ടി ആന്റ് ഡി ഇന്ത്യ, യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, ടാറ്റാ കമ്യൂണിക്കേഷന്‍സ്, ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്, ഭൂഷന്‍ സ്റ്റീല്‍ കമ്പനികള്‍ നേരിയ മുന്നേറ്റം പ്രകടമാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.24 ശതമാനവും മണപ്പുറം 1.34 ശതമാനവും മുന്നേറിയപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 12.50 പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തി.





















