Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആവാം

Posted by:
Published: Thursday, April 26, 2012, 9:53 [IST]

 Supreme Court Panel Submits Report On Mullaperiyar Dam Aid0167
 

ദില്ലി: മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ അണക്കെട്ടു സുരക്ഷിതമാണെന്ന് ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ട്. എന്നാല്‍ അണക്കെട്ടിന്റെ ബലക്ഷയം കണക്കിലെടുത്ത് പുതിയ അണക്കെട്ട് നിര്‍മ്മിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതായി സൂചനയുണ്ട്.

അണക്കെട്ട് സുരക്ഷിതമാക്കി നിലനിര്‍ത്തി കൊണ്ടു തന്നെ പുതിയ അണക്കെട്ടിനുള്ള സാധ്യതകള്‍ തേടുകയാണു വേണ്ടത്. 116 വര്‍ഷം പഴക്കമുള്ള അണക്കെട്ട് എല്ലാക്കാലവും സുരക്ഷിതമായിരിക്കണമെന്നില്ല. അതുവരെ ഇപ്പോള്‍ നിലവിലുള്ള സ്ഥിതി തുടരണം. കേരളത്തിന്റെ ചെലവിലായിരിക്കണം പുതിയ അണക്കെട്ട് നിര്‍മിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അണക്കെട്ടില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി സുരക്ഷിതമാക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുവരെ തമിഴ്‌നാടിനു വെള്ളം കൊണ്ടുപോകാന്‍ പുതിയ ടണലുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യത പരിഗണിക്കണം.

കേരളത്തിന്റേയും തമിഴ്‌നാടിന്റേയും വാദങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാത്ത തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. ജലനിരപ്പ് 120 അടിയാക്കി നിലനിര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോള്‍ 142 അടിയാക്കണണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണമെന്നാണ് സമിതി നിര്‍ദേശിച്ചിട്ടുള്ളത്.

സമിതി അധ്യക്ഷന്‍ ജസ്റ്റിസ് ആനന്ദും മറ്റു നാല് അംഗങ്ങളും ഒപ്പിട്ട റിപ്പോര്‍ട്ട് മുദ്രവച്ച കവറിലാക്കിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 250 പേജ് വരുന്ന റിപ്പോര്‍ട്ട് മെയ് 4ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കും.

English summary
The empowered committee appointed by the Supreme Court on Mullaperiyar dam dispute submitted its final report in a sealed cover to the Supreme Court.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings: 14 / 0, 1.4 Overs