Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മാഡ്രിഡിനെ വീഴ്ത്തി ബയേണ്‍ ഫൈനലില്‍

Posted by:
Published: Thursday, April 26, 2012, 12:27 [IST]

 Champions Legue Bayern Munich Final Aid0178
 

മാഡ്രിഡ്: പെനല്‍റ്റി ഷൂട്ടൗട്ടില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് ജര്‍മന്‍ ടീമായ ബയേണ്‍ മ്യൂണിക് യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നു. മാഡ്രിഡില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ മാഡ്രിഡ് 2-1ന്റെ വിജയം സ്വന്തമാക്കിയെങ്കിലും ആദ്യ പാദത്തില്‍ ഇതേ സ്‌കോറില്‍ തോറ്റതിനാല്‍ ഇരുവരും 3-3ന് തുല്യത പാലിച്ചു. ഇതോടെ പെനല്‍റ്റിയിലൂടെ വിജയികളെ കണ്ടെത്തേണ്ടി വന്നു. ഷൂട്ടൗട്ടില്‍ ബയേണ്‍ 3-1ന്റെ വിജയം സ്വന്തമാക്കി.

സൂപ്പര്‍ താരം റൊണാള്‍ഡോയാണ് മാഡ്രിഡിനുവേണ്ടി രണ്ടു ഗോളും നേടിയത്. ബയേണിനുവേണ്ടി പെനല്‍റ്റിയിലൂടെ റോബനാണ് ലക്ഷ്യം കണ്ടത്. അഞ്ചാം മിനിറ്റില്‍ ഡി മാരിയയുടെ ക്രോസ് അലാബ കൈകൊണ്ട് തടുത്തതിനെ തുടര്‍ന്ന് മാഡ്രിഡിനു ലഭിച്ച പെനല്‍റ്റി റൊണാള്‍ഡോ വലയിലെത്തിച്ചു. 14ാം മിനിറ്റില്‍ ബയേണ്‍ മധ്യനിരയുടെ പിഴവുകള്‍ മുതലാക്കി മുന്നേറി റൊണാള്‍ഡോ രണ്ടാം ഗോള്‍ നേടി. 26ാം മിനിറ്റില്‍ ഗോമസിനെ ഫൗള്‍ ചെയ്്തതിന് ലഭിച്ച പെനല്‍റ്റി റോബന്‍ ഒരു സൂപ്പര്‍ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.

ചുരുങ്ങിയത് രണ്ടുഗോളിനെങ്കിലും വിജയിച്ചാല്‍ മാത്രമേ മാഡ്രിഡിന് ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഷൂട്ടൗട്ടില്‍ ഡേവിഡ് അലാബ(ബയേണ്‍), മരിയോ ഗോമസ്(ബയേണ്‍) സാബി അലോന്‍സോ(റയല്‍), ബാസ്റ്റിയന്‍(ബയേണ്‍) എന്നിവര്‍ വലകുലുക്കി. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കക്ക, ടോണി ക്രൂസ്, ഫിലിപ് ലാം, സെര്‍ജിയോ റാമോസ് എന്നിവരുടെ ഷോട്ടുകള്‍ പാഴായി.

ബയേണ്‍ മ്യൂണിക്കും ചെല്‍സിയും തമ്മിലുള്ള കലാശപ്പോരാട്ടം മെയ് 19ന് ശനിയാഴ്ച നടക്കും.

English summary
Bayern Munich will face Chelsea in the Champions League final after beating Real Madrid in a penalty shoot-out following an engrossing semi-final.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST