കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്തപുരത്തിന്റെ കേരളയാത്ര അവസാനിച്ചു

  • By Shabnam Aarif
Google Oneindia Malayalam News

Kanthapuram
തിരുവനന്തപുരം: കാന്തപുരം എപി അബുബക്കര്‍ മുസല്യാര്‍ നയിച്ച കേരളയാത്ര ശനിയാഴ്‌ച അവസാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്‌ കേരളയാത്രയുടെ സമാപന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ സംഘടന ഉദ്ദേശിക്കുന്നില്ലെന്ന്‌ കാന്തപുരം സമ്മേളനത്തില്‍ അറിയിച്ചു.

ആശയപരമായ അഭിപ്രായങ്ങള്‍ നിലനിര്‍ത്തി കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവും എന്നതിന്റെ ഉദാഹരണമാണ്‌ കാന്തപുരത്തിന്റെ കേരളയാത്രയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മതവിഭാഗങ്ങളുടെയും സമാധാനന്തരീക്ഷത്തിന്‌ വേണ്ടി രംഗത്തെത്തിയ കാന്തപുരം ലോകത്തിന്‌ തന്നെ മാതൃകയാണ്‌ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍ക്കും എതിരല്ലാത്ത യാത്രയാണ്‌ എന്നതുകൊണ്ടും കേരളത്തിന്‌ പുരോഗമനപരമായ സന്ദേശം നല്‍കുന്നതിനാലും കേരളയാത്ര എന്നും സ്‌മരിക്കപ്പെടും എന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല നിരീക്ഷിച്ചു.

കേരളയാത്രയെ എതിര്‍ക്കുന്നവര്‍ കാന്തപുരം ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കാന്‍ ശ്രമിക്കണമെന്ന്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു.

ഇതിനിടെ കേരളയാത്രയില്‍ പങ്കെടുത്ത ലീഗ്‌ നേതാവിനെതിരെ മുസ്ലീം ലീഗില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. കേരളയാത്രക്ക്‌ കൊല്ലത്ത്‌ നല്‍കിയ സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത്‌ കാന്തപുരത്തെ കിരീടമണിയിച്ച ജില്ലാ പ്രസിഡന്റ്‌ എ യുനുസ്‌ കുഞ്ഞിനെതിരെയാണ്‌ പ്രതിഷേധമുയര്‍ന്നത്‌.

English summary
The Kerala Yathra lead by AP Kanthapuram Musliar got an end at Thiruvanathapuram. The closing ceremony has been inaugurated by Chief Minister Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X