Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മദ്യലഹരിയില്‍ പട്ടിയെ കടിച്ച 19കാരിയ്‌ക്കെതിരെ കേസ

Posted by:
Published: Wednesday, May 2, 2012, 15:35 [IST]

 

ചിക്കാഗോ: മദ്യലഹരിയില്‍ പട്ടിയെ കടിച്ച യുഎസ് യുവതിയ്‌ക്കെതിരേ കേസ്. അനലീസ് ഗാര്‍നര്‍ എന്ന പത്തൊന്‍പതുകാരിയാണ് മദ്യപിച്ച ശേഷം വീട്ടിലെ പട്ടിയെ കടിച്ചത്. മദ്യ ലഹരിയില്‍ അമ്മയുമായി ഗാര്‍നര്‍ വഴക്കിട്ടിരുന്നു.

അമ്മയുടെ മുഖത്ത് മാന്തി പരിക്കേല്‍പ്പിക്കുകയും വലതു കൈയില്‍ കടിക്കുകയും ചെയ്ത ശേഷമാണ് ഗാര്‍നര്‍ പട്ടിയേയും ആക്രമിച്ചത്. ഇവരുടെ വീട്ടില്‍ നിന്ന് വലിയ ബഹളം കേട്ട അയല്‍ക്കാര്‍ പൊലീസിനെ വിളിക്കുകയായിരുന്നു.

പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിലെ പട്ടിയെ ഗാര്‍നര്‍ കടിച്ചു പരിക്കേല്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഗാര്‍നര്‍ക്കെതിരെ മൃഗങ്ങളോട് ക്രൂരമായി പെരുമാറല്‍, ഗാര്‍ഹിക പീഡനം, പ്രായപൂര്‍ത്തിയാവാതെയുള്ള മദ്യപാനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ട്. ഗാര്‍നറില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി പട്ടി തിരിച്ചു കടിച്ചുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പട്ടിയ്‌ക്കെതിരെ കേസൊന്നുമില്ല.

English summary
A young US woman who allegedly bit her bulldog during a drunken argument with her mother was charged with animal cruelty and domestic battery, police said.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST