Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഹലോ, എക്‌സ്‌ചേഞ്ച് റേറ്റ് എത്രയാണ്‌ ?

Posted by:
Published: Thursday, May 3, 2012, 14:38 [IST]

 Rupee Down Exchange Rate Gcc Dollar Aid0178
 

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ കണ്ടുമുട്ടിയാല്‍ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അല്ല ഇന്നത്തെ എക്‌സ്‌ചേഞ്ച് റേറ്റ് എത്രയാ? താന്‍ വെയിലും മഴയും കൊണ്ട് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഇന്ത്യയിലെത്തുമ്പോള്‍ എത്ര രൂപയാകുമെന്നറിയാനുള്ള ജിജ്ഞാസയാണ് ചോദ്യത്തിനു പിന്നില്‍.

സാങ്കേതിക വിദ്യ വളര്‍ന്നു. ഇപ്പോള്‍ എല്ലാവരും മൊബൈലില്‍ നോക്കി കാര്യങ്ങള്‍ മനസ്സിലാക്കും. രൂപയ്ക്കു വില കുറഞ്ഞാല്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വന്‍തിരക്കാണ്.

ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് വ്യാഴാഴ്ച ഉണ്ടായത്. ഒരു ഡോളറിന് ഏകദേശം 53.24 രൂപയാണ് വില. ഇതോടെ സൗദി, ഒമാന്‍, ഖത്തര്‍ റിയാലിന്റെയും കുവൈത്തി ദിനാറിന്റെയും എമിറേറ്റ് ദീര്‍ഹത്തിന്റെയും മൂല്യം വര്‍ധിക്കും.

കഴിഞ്ഞ എട്ടുമാസമായി രൂപയുടെ മൂല്യത്തില്‍ വന്‍കുറവാണുണ്ടായിട്ടുള്ളത്. ഇന്ത്യന്‍ സാമ്പത്തികമേഖലയിലുള്ള മഌനതയാണ് രൂപയുടെ വിലയിടിവിനുള്ള പ്രധാനകാരണം. എന്തായാലും പണപ്പെരുപ്പവും രൂപയുടെ മൂല്യത്തകര്‍ച്ചയും രാജ്യത്തിനകത്ത് വന്‍ ഭീഷണിയാകുമ്പോള്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത് ആഹ്ലാദിക്കാനുള്ള സമയമാണ്.

English summary
One common topic that you often hear these set of labourers in the GCC discussing is, “What is the exchange rate today?” These labourers want to know how much Indian rupees they would get for the local currency they earn in the GCC region
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 2 , Eden Gardens, Kolkata
Mumbai Indians won by 4 wickets
2nd Test , Headingley, Leeds
Play stopped for day.