Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പോലീസ് പീഡനം; വനിത എംപി പൊട്ടിക്കരഞ്ഞു

Posted by:
Published: Thursday, May 3, 2012, 10:01 [IST]

 

ദില്ലി: പൊലീസ് പീഡനത്തില്‍ മനംനൊന്ത് വനിത എംപി പാര്‍ലമെന്റില്‍ പൊട്ടിക്കരഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായ പ്രഭാ കിഷോര്‍ താവിയാദിനാണ് സംസ്ഥാന പൊലീസില്‍ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്നത്.

പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയ സംഭവം പാര്‍ലമെന്റിന് മുമ്പാകെ വിവരിക്കുന്നതിനിടെയാണ് പ്രഭ പൊട്ടിക്കരഞ്ഞത്. സംഭവം പാര്‍ലമെന്റില്‍ വന്‍ ബഹളത്തിനിടയാക്കി. മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് സുഷമസ്വരാജ് ഉറപ്പു നല്‍കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള വഴികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും അവര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.

നരേന്ദ്ര മോഡി സര്‍ക്കാര്‍ സംഘടിപ്പിച്ച ഗുജറാത്ത് സ്ഥാപന ദിനാഘോഷത്തിനിടെയായിരുന്നു പൊലീസില്‍ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് വനിതാ എംപി പാര്‍ലമെന്റിനെ അറിയിച്ചത്. എന്നാല്‍ പരിപാടിയ്ക്കിടെസംഘര്‍ഷം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം തടയുന്നതിനിടയിലാണ് പ്രഭയ്ക്ക് പരിക്കേറ്റതെന്നാണ് ഗുജറാത്ത് പൊലീസ് നല്‍കുന്ന വിശദീകരണം.

English summary
A Congress woman MP from Gujarat today broke down in the Lok Sabha while mentioning how she was allegedly manhandled by state police
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter