ലക്‌നോ: ആത്മഹത്യ ചെയ്യാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് കോണ്‍സ്റ്റബിള്‍ രാഷ്ട്രപതിയ്ക്ക് കത്തെഴുതി. ലഖ്‌നൊവില്‍ നിന്നുള്ള ഹരീഷ്ചന്ദ്ര എന്ന പൊലീസുകാരനാണ് പ്രതിഭാ പാട്ടീലിന് കത്തെഴുതിയത്. ഉദ്യോഗസ്ഥരില്‍ നിന്നുളള അപമാനവും പീഡനവും സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ഇത്തരമൊരു കത്തെഴുതാന്‍ നിര്‍ബന്ധിതനായതെന്ന് ഹരീഷ് പറയുന്നു.
മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പീഡനം ഏറ്റുവാങ്ങുന്ന കാര്യം അറിയിച്ച് രാഷ്ട്രപതിയ്ക്കും മുഖ്യമന്ത്രിയ്ക്കും ജില്ലാ ഭരണകൂടത്തിനും കത്തെഴുതിയിരുന്നു. എന്നാല്‍ ആരില്‍ നിന്നും തനിക്ക് മറുപടി ലഭിച്ചില്ല.
താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണെന്നും തന്റെ വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും കത്തില്‍ പറയുന്നു. എന്നാല്‍ കോണ്‍സ്റ്റബിള്‍ പരാതിയൊന്നും നല്‍കിയിരുന്നില്ലെന്ന് പൊലീസ് സൂപ്രണ്ട് പറയുന്നു. ആര്‍ക്കും ആത്മഹത്യ ചെയ്യാനുള്ള അനുവാദം നല്‍കാനാവില്ല. എന്നാല്‍ പരാതി നല്‍കാന്‍ തയ്യാറായാല്‍ നടപടിയെടുക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.




















