Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വഴിതെറ്റിയ തത്ത പൊലീസിന്‌ വഴി പറഞ്ഞു

Posted by:
Published: Friday, May 4, 2012, 17:52 [IST]

 Parakeet Police Address Owner Lost
 

ടോക്കിയോ: വഴിതെറ്റി വന്ന തത്ത പൊലീസിന്‌ തന്റെ ഉടമസ്ഥന്റെ വിലാസം പറഞ്ഞുകൊടുത്തു. ജപ്പാനിലെ ടോക്കിയോ നഗരത്തിലാണ്‌ ഈ രസകരമായ സംഭവം നടന്നത്‌.

വഴിതെറ്റി, ഉടമസ്ഥന്റടുത്തേക്ക്‌ തിരിച്ചു പോവാനാവാതെ കാണപ്പെട്ട തത്തയെ കണ്ട ആളുകള്‍ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. എന്നാല്‍ തത്തയുടെ ഉടമസ്ഥനാരാണെന്നറിയാത്തതു കാരണം വിഷമിക്കുകയായിരുന്നു പൊലീസ്‌.

കസ്റ്റഡിയിലെടുത്തു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പെട്ടെന്നാണ്‌ തത്ത തന്റെ ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറും ആവര്‍ത്തിച്ചു പറയാന്‍ തുടങ്ങിയത്‌. തത്ത പറഞ്ഞ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ കഥയ്‌ക്ക്‌ ശുഭാന്ത്യം. തത്ത തിരിച്ചെത്തിയ സന്തോഷത്തിലാണ്‌ ഉടമസ്ഥയായ 64കാരി വൃദ്ധ.

ഈ തത്തയ്‌ക്ക്‌ മുമ്പുണ്ടായിരുന്ന തത്ത നഷ്ടപ്പെട്ട്‌ തിരിച്ചു ലഭിക്കാത്തതിനെ തുടര്‍ന്ന്‌ ഇവര്‍ രണ്ടു വര്‍ഷം മുമ്പ്‌ വാങ്ങിയ ഈ തത്തയെ തന്റെ വിലാസവും നമ്പറും പറഞ്ഞു പഠിപ്പിക്കുകയായിരുന്നു. ഏതായാലും ആ മുന്‍കരുതല്‍ ഫലം ചെയ്‌തു.

English summary
A lost pet parakeet has been returned safely to its owner in Sagamihara west of Tokyo after it told the police its home address.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Match starts at 08:00 pm IST