ബാംഗ്ലൂര്‍: മൊബൈല്‍ ഫോണ്‍ എടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിപ്പുരി വിദ്യാര്‍ഥി കാമുകിയ്ക്കു മുന്നില്‍ തൂങ്ങി മരിച്ചു. ന്ദപുരയിലെ ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് കോളേജിലെ രണ്ടാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ജാക്കിയോ ഹെയ്‌സനം (23) ആണ് മരിച്ചത്.
ജാക്കിയോ മണിപ്പൂരിക്കാരിയായ ഒരു വിദ്യാര്‍ഥിനിയുമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജാക്കിയോ യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ പലവട്ടം ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് യുവതി ജാക്കിയോയെ കാണാനെത്തിയപ്പോള്‍ ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്കിട്ടു.
പരീക്ഷയായതിനാലാണ് ഫോണെടുക്കാതിരുന്നതെന്ന് പെണ്‍കുട്ടി അറിയിച്ചെങ്കിലും ജാക്കിയോ ഇത് വിശ്വസിച്ചില്ല. ഇതിനിടെ യുവാവ് വയര്‍ എടുത്ത് കഴുത്തില്‍ കുരുക്കിടുകയും ഫാനില്‍ കെട്ടിത്തൂങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ യുവതി വയര്‍ അറുത്തുമാറ്റി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.





























