Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വീണ്ടും എതിര്‍ത്ത്‌ പിജെ ജോസഫ്‌

Posted by:
Published: Sunday, May 6, 2012, 14:04 [IST]

 Mullaperiyar Dam Dispute Report Kt Thomas Pj Joseph
 

തിരുവനന്തപുരം: ജസ്റ്റിസ്‌ കെടി തോമസിനെ വിമര്‍ശിച്ച്‌ മന്ത്രി പിജെ ജോസഫ്‌ വീണ്ടും രംഗത്ത്‌. കെടി തോമസിനെ അനുകൂലിച്ച്‌ മന്ത്രി കെസി ജോസഫ്‌ പ്രസ്‌താവന നടത്തിയതിനു തൊട്ടു പിന്നാലെയാണിത്‌.

താന്‍ കേരളത്തിന്‍ പ്രതിനിധിയല്ല എന്ന ജസ്റ്റിസ്‌ കെടി തോമസിന്റെ പ്രസ്‌താവന പരോക്ഷമായ കുറ്റസമ്മതമാണ്‌ എന്നാണ്‌ പിജെ ജോസഫ്‌ അഭിപ്രായപ്പെട്ടത്‌. ഉന്നതാധികാര സമിതിയില്‍ കെടി തോമസിനെ നിയമിച്ചത്‌ കേരളത്തിന്റെ പ്രതിനിധിയായി മാത്രമാണ്‌. ആ നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം പരാജയമാണ്‌. കേരളത്തിന്റെ പ്രതിനിധി കേരളത്തിന്റെ ആശങ്കകളാണ്‌ സമിതിയെ അറിയിക്കേണ്ടത്‌. മന്ത്രി അഭിപ്രായപ്പെട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രശ്‌നം പരിഹരിക്കാന്‍ സുപ്രീം കോടനി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്‌ കേരളത്തിന്‌ എതിരായതില്‍ ജസ്‌റ്റിസ്‌ കെടി തോമസിനെ കുറ്റപ്പെടുത്തി പിജെ ജോസഫ്‌ നേരത്തെയും പ്രസ്‌താവന ഇറക്കിയിരുന്നു.

പിജെ ജോസഫിനെതിരെ സുപ്രീം കോടതിയില്‍ പരാതി നല്‍കും എന്ന്‌ കെടി തോമസും പ്രതികരിച്ചിരുന്നു. മുല്ലപ്പെരിയാര്‍ സമരസമിതി തന്റെ വീട്ടിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തിയതും പരാതിയില്‍ കാണിക്കും എന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ജസ്റ്റിസ്‌ കെടി തോമസിനെ വിമര്‍ശിക്കാന്‍ താനില്ല എന്നാണ്‌ മന്ത്രി കെസി ജോസഫ്‌ പറഞ്ഞത്‌. ഒരാളം ബലിയാടാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ്‌ അദ്ദേഹം വ്യക്തമാക്കിയത്‌.

English summary
Minister PJ Joseph again criticizes Justice KT Thomas on his stand in the Mullaperiyar dam dispute.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL