കോഴിക്കോട്: റെവൊലൂഷനറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തോട് അനുബന്ധിച്ച് വടകരയിലെ നാല് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരാഴ്‌ചത്തേക്കാണ് നിരോധനാജ്ഞ. കോഴിക്കോട് റൂറല്‍ എസ്‌പിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഒഞ്ചിയം, അഴിയൂര്‍, ചോറോട്, ഏറാമല എന്നീ നാല് പഞ്ചായത്തുകളിലാണ് ഏഴു ദിവസത്തെ നിരോധനാജ്ഞ. ടിപി ചന്ദ്രശാഖരന്റെ കൊലപാതകത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷ സാധ്യത പരിഗണിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനും രൂറല്‍ എസ്‌പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ചു പേരില്‍ കൂടുതല്‍ ആളുകളെ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ല. ഒഞ്ചിയത്ത് സിപിഎം യോഗവും പ്രതിഷേധ പ്രകടനവും നടത്താനിരിക്കെയാണ് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
കൊലപാതകത്തിനു പിന്നിലെ കൈകള്‍ കണ്ടെത്താനുള്ള അന്വേഷണ വളരെ ഊര്‍ജിതമായും കാര്യക്ഷമമായും പുരോഗമിക്കുകയാണ്.




















