Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ചന്ദ്രശേഖരനെ കൊന്നത് 35 ലക്ഷത്തിന്

Posted by:
Published: Monday, May 7, 2012, 10:29 [IST]

 Chandrasekharan Murder For 35 Laks
 

വടകര: ടിപി ചന്ദ്രശേഖരനെ കൊലചെയ്യാന്‍ ക്വട്ടേഷന്‍ സംഘത്തിന് 35 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായി സൂചന. പിടിക്കപ്പെട്ടാല്‍ കോടതിച്ചെലവിനുള്ള പണം അടക്കമാണിത്. നാദാപുരം, തലശ്ശേരി ഭാഗങ്ങളില്‍ കൊലപാതകത്തിനും അക്രമത്തിനും ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ലഭിക്കുന്ന തുകയേക്കാള്‍ വളരെ ഉയര്‍ന്ന തുകയാണിതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ വിലയിരുത്തുന്നു.

കൊടിപ്പകയേക്കാള്‍ കുടിപ്പകയാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തിലേക്കു നയിച്ചെന്നാണു അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ചന്ദ്രശേഖരന്‍ സി.പി.എമ്മിലായിരുന്നപ്പോള്‍ അദ്ദേഹവുമായി കടുത്ത ശത്രുതയിലായിരുന്ന ചില പ്രാദേശിക നേതാക്കളാണോ കൊലപാതകത്തിന് പിന്നിലെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ചന്ദ്രശേഖരനുമായുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനായി ഇവര്‍ പാര്‍ട്ടിയുടെ പേരുപയോഗിച്ച് കൊലനടത്തിയതാവാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ഏതായാലും കൊലപാതകം സിപിഎം ഉന്നത നേതാക്കളുടെ അറിവോടെയല്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

English summary
TP Chandrasekharan was murdered for 35 lakhs, police sources said.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI
NET Vs SA - Only ODI at VRA Ground Fri 31st May ODI
ENG Vs NZ - 2nd ODI at The Ageas Bowl Sun 2nd Jun ODI