Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വജ്രായുധത്തിനെതിരെ ഗണേഷിന്റെ ബ്രഹ്മാസ്ത്രം

Posted by:
Published: Monday, May 7, 2012, 9:50 [IST]

 No Question Of Quitting Says Ganesh Kumar
 

തെന്മല: മന്ത്രിയ്‌ക്കെതിരെ വജ്രായുധം പ്രയോഗിക്കുമെന്ന ആര്‍ ബാലകൃഷ്ണ പിള്ളയുടെ ഭീഷണിയ്ക്ക് ഗണേഷിന്റെ മറുപടി. രാഷ്ട്രീയത്തിലും ജീവിതത്തിലും വളര്‍ത്തിയവര്‍ കൊല്ലാന്‍ നടക്കുകയാണെന്നും അവര്‍ക്കെതിരെ പ്രയോഗിക്കാന്‍ തന്റെ പക്കല്‍ ബ്രഹ്മാസ്ത്രമുണ്ടെന്നുമാണ് ഗണേഷ് പറഞ്ഞത്.

പത്തനാപുരം മണ്ഡലം കൈവിടില്ല. തന്നെ കൊല്ലാന്‍ വരുന്നവരേ തകര്‍ക്കണേയെന്നാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും ഗണേഷ് പറഞ്ഞു. ആര്യങ്കാവ് പഞ്ചായത്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗണേഷ്.

മകനും മന്ത്രിയുമായ ഗണേഷ് കുമാറിനെതിരേയുള്ള പ്രയോഗിക്കാനുള്ള വജ്രായുധം തന്റെ കൈയിലുണ്ടെന്നും സമയം വരുമ്പോള്‍ അതു പ്രയോഗിക്കുമെന്നും ആര്‍ ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചിരുന്നു. ഭരണഘടനയാണു തന്റെ കൈവശമുള്ള വജ്രായുധമെന്നും പിള്ള വ്യക്തമാക്കി.

ഗണേഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാര്‍ട്ടിയുടെ ഔഗ്യോഗിക ഭാരവാഹികളാരും പങ്കെടുത്തില്ലെന്നും പിള്ള അവകാശപ്പെട്ടു. താന്‍ മുഖ്യമന്ത്രിക്ക് കത്തു കൊടുത്തതിന്റെ അടിസ്ഥാനത്തിലാണു ഗണേഷിന് മന്ത്രിസ്ഥാനം ലഭിച്ചത്. ഗണേഷിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കേണ്ട കാര്യം തനിക്കുണ്ടായിട്ടില്ലെന്നും പിള്ള പറഞ്ഞു.

English summary
K.B. Ganesh Kumar has said that his resignation from the Cabinet is out of the question.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 180 / 6, 59 Overs
IPL, M Chinnaswamy Stadium, Bangalore
Royal Challengers Bangalore won by 24 runs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab won by 50 runs