Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ബാംഗ്ലൂര്‍: രണ്ട് തീവ്രവാദികള്‍ പിടിയില്‍

Posted by:
Published: Tuesday, May 8, 2012, 14:31 [IST]

 

ബാംഗ്ലൂര്‍: നിരോധിക്കപ്പെട്ട തീവ്രവാദസംഘടനകളായ ലഷ്‌കറെ തൊയ്ബയുടെയും ഇന്ത്യന്‍ മുജാഹിദീന്റെയും പ്രവര്‍ത്തകരായ രണ്ടു പേരെ ബാംഗ്ലൂര്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. മുഹമ്മദ് കാഫില്‍ അക്തര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ എന്നിവരാണ് പിടിയിലായത്.

2010 ഏപ്രില്‍ 10ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്‌ഫോടനമുണ്ടാക്കിയ കേസിലെ പ്രതിയാണ് കാഫില്‍. രണ്ടു പേരെയും പോലിസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.

കാഫിലിനെ ബീഹാറില്‍ നിന്നാണ് പിടികൂടിയത്. ലഷ്‌കറെ തൊയ്ബ കമാന്ററായ റഹ്മാനെ മെയ് ഏഴിന് ബാംഗ്ലൂരില്‍ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് ബാംഗ്ലൂര്‍ സിറ്റി ജോയിന്റ് കമ്മീഷണര്‍(ക്രൈം) ബി ദയാനന്ദ് അറിയിച്ചു.

പാകിസ്താനിലുള്ള ഭീകരവാദികളുമായി റഹ്മാന്‍ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. വിദഗ്ധപരിശീലനത്തിനായി പാകിസ്താനിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് ഇയാള്‍ പോലിസ് പിടിയിലാകുന്നത്.

അതേ സമയം ബീഹാറില്‍ നിന്നും കാഫിലിനെ പിടികൂടിയ കര്‍ണാടക പോലിസ് ഇതുസംബന്ധിച്ച് യാതൊരു വിവരവും പ്രാദേശിക പോലിസിനു കൈമാറാത്തത് വിവാദമായിട്ടുണ്ട്. ദര്‍ഭങ്കയില്‍ നിന്നും പോലിസ് രണ്ടു പേരെ പിടിച്ചുകൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം കേന്ദ്രത്തിന് റിപ്പോര്‍ട്ട് ചെയ്യും-ബീഹാര്‍ മുഖ്യമന്ത്രി നിതിഷ് കുമാര്‍ അറിയിച്ചു.

English summary
In a major breakthrough, Crime Branch officials on Tuesday arrested two terrorists belonging to terror outfits Lashkar-e-Toiba (LeT) and the Indian Mujahideen (IM) in Bangalore.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST