Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്‌കൂള്‍ വിദ്യാര്‍ഥിയെ കഴുത്തറുത്തു കൊന്നു

Posted by:
Published: Tuesday, May 8, 2012, 10:41 [IST]

 

ആലപ്പുഴ: ആലപ്പുഴയില്‍ വിദ്യാര്‍ഥി സ്‌കൂള്‍ പരിസരത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ചാത്തന്‍ച്ചേരി നങ്ങനാശേരി വീട്ടില്‍ വര്‍ഗീസ് മാത്യുവിന്റെ മകന്‍ ജോമോന്‍ എന്നു വിളിക്കുന്ന ലെജിന്‍ മാത്യുവിനെയാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ലിജിന്റെ കഴുത്തിലും നെറ്റിയിലും മുറിവുകളുണ്ട്. മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണു ലെജിന്‍. ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ ശേഷം കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലെജിനെ സ്‌കൂളിലെ ഭക്ഷണംപാകം ചെയ്യുന്ന കെട്ടിടത്തിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്‌ടെത്തിയത്.

തിങ്കളാഴ്ച രാവിലെ ട്യൂഷനും സ്‌കൂളിലേയ്ക്കുമായി പോയ ലെജിന്‍ പതിവു സമയം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും പിന്നീട് നാട്ടുകാരും ലെജിനു വേണ്ടി സജീവമായി അന്വേഷണം ആരംഭിച്ചു. എന്നാല്‍ രാത്രി വൈകിയും ലെജിനെക്കുറിച്ച് യാതൊരു വിവരം ലഭിച്ചിരുന്നില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെ അര്‍ധരാത്രിയോടെ സ്‌കൂള്‍ അധികൃതരാണ് ലെജിനെ സ്‌കൂള്‍ പരിസരത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്‌ടെത്തിയ വിവരം വീട്ടുകാരെ അറിയിച്ചത്. തലയില്‍ കല്ലിനിടിച്ചു പരിക്കേല്‍പ്പിച്ചതിന്റെ മുറിവും മൃതദേഹത്തിലുണ്ട്.

ഇതിനിടെ ലെജിന്റെ സഹപാഠിയായ മറ്റൊരു കുട്ടിയെ കൂടി കാണാതായതായിട്ടുണ്ട്. സംഭവത്തില്‍ പുളിങ്കുന്ന് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Test , Lord's Cricket Ground, St John's Wood
England: 180 / 6, 59 Overs
IPL, M Chinnaswamy Stadium, Bangalore
Royal Challengers Bangalore won by 24 runs
IPL, Himachal Pradesh Cricket Association Stadium, Dharmasala
Kings XI Punjab won by 50 runs