Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മണപ്പുറം ഓഹരി കൂപ്പുകുത്തി

Posted by:
Published: Wednesday, May 9, 2012, 16:40 [IST]

 Sensex Nifty Manappuram Down
 

മുംബൈ: കേരള കമ്പനിയായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഹരി വില കുത്തനെ ഇടിയുന്നു. ഫെബ്രുവരിയില്‍ 60 രൂപയോളം വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോള്‍ 20.70 രൂപയാണ് വില. ചെറുകിട നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഓഹരിയായിരുന്നു മണപ്പുറം. ഒക്ടോബര്‍ 2009നുശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.

എല്‍ടിവി അനുപാതത്തില്‍ റിസര്‍വ് ബാങ്ക് വരുത്തിയ മാറ്റമാണ് കമ്പനിക്ക് തിരിച്ചടിയായത്. സ്വര്‍ണത്തിന്റെ വിലയ്ക്ക് പരമാവധി നല്‍കാവുന്ന തുകയാണ് എല്‍ടിവി. റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം സ്വര്‍ണവിലയുടെ 60 ശതമാനം മാത്രമേ ലോണായി അനുവദിക്കാന്‍ പാടുള്ളൂ. 90 ശതമാനം എല്‍ടിവിയിലാണ് മണപ്പുറത്തിലെ ഏഴുശതമാനം വായ്പകളും കിടക്കുന്നത്. 24 ശതമാനം പേര്‍ 80നും 90നും ഇടയില്‍ എല്‍ടിവിയുള്ള ലോണുകളെടുത്തിട്ടുണ്ട്.

ഇതോടെ കമ്പനിയുടെ മൂലധനവളര്‍ച്ചാനിരക്ക് 40 ശതമാനത്തില്‍ നിന്ന് 17.4 ശതമാനമായി കുറയുമെന്ന മുന്‍വിധിയും തിരിച്ചടിയായി. 2010 മുതല്‍ 2012വരെയുള്ള കാലയളവിനുള്ളില്‍ കമ്പനിയുടെ മൂലധനത്തില്‍ വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളത്.

ബാങ്കിങ്, റിയാലിറ്റി, മെറ്റല്‍, പവര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ജിഎംആര്‍ ഇന്‍ഫ്രസ്ട്രക്ചര്‍, എച്ച്ഡിഐല്‍, യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, ആന്ദ്ര ബാങ്ക് ഓഹരികളാണ് നഷ്ടക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലെത്തിയത്.

ഇമാമി ലിമിറ്റഡ്, ഐടിസി ലിമിറ്റഡ്, റാന്‍ബാക്‌സി ലാബ്‌സ്, അപ്പോളോ ടയേഴ്‌സ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ എന്നീ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായതുകൊണ്ടാണ് ഓഹരി വിപണി വന്‍തകര്‍ച്ചയില്‍ നിന്നു രക്ഷപ്പെട്ടത്. രൂപയുടെ വിലയിടിയുന്നതും ഗ്രീസിലെ പ്രതിസന്ധി രൂക്ഷമാകുന്നതും ആഗോളവിപണിയെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. രൂപയ്ക്ക് ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 53.49ആണ് വില.

ഏറെ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 66.60 പോയിന്റ് താഴ്ന്ന് 16479.58ലും നിഫ്റ്റി 25.15 കുറഞ്ഞ് 4974.80ലുമാണ് ക്ലോസ് ചെയ്തത്.

English summary
The Sensex closed at 16480, down 67 points from its previous close, and the Nifty shut shop at 4975, down 25 points.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST