Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ലിവര്‍പൂളില്‍ ചെല്‍സി മുങ്ങി

Posted by:
Published: Wednesday, May 9, 2012, 11:03 [IST]

 Premierleague Chelsea Liverpool
 

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയെ ലിവര്‍പൂള്‍ 4-1ന് തോല്‍പ്പിച്ചു. മൂന്നു ദിവസം മുമ്പ് എഫ് എ കപ്പ് ഫൈനലില്‍ ചെല്‍സിയില്‍ നിന്നേറ്റ നാണംകെട്ട തോല്‍വിക്കുള്ള ചുട്ടമറുപടി കൂടിയായിരുന്നു ഇത്. 37 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 86 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഏറ്റവും മുന്നില്‍. വിജയത്തോടെ ലിവര്‍പൂള്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തേക്കെത്താമെന്ന ചെല്‍സിയുടെ സ്വപ്‌നമാണ് ഇതോടെ തകര്‍ന്നത്.

ചെല്‍സി താരം എസിയാന്റെ സെല്‍ഫ് ഗോളിലൂടെയായിരുന്നു തുടക്കം. 25ാം മിനിറ്റില്‍ ഹെന്‍ഡേഴ്‌സണ്‍ രണ്ടാം ഗോള്‍ നേടി. നാലുമിനിറ്റിനുള്ളില്‍ അഗെര്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. 50ാം മിനിറ്റില്‍ റമിറസിലൂടെ ചെല്‍സി ആശ്വാസഗോള്‍ നേടി. 11 മിനിറ്റിനുശേഷം ഷെല്‍വി ലിവര്‍പൂളിന്റെ നാലാം ഗോള്‍ നേടി.

ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ബൗമിക് ആഴ്‌സനലുമായും എവര്‍ട്ടന്‍ ന്യൂകാസിലുമായും മാഞ്ചസ്റ്റര്‍ സിറ്റി ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സുമായും നോര്‍വിച് സിറ്റി ആസ്റ്റണ്‍വില്ലയുമായും സ്‌റ്റോക്ക് സിറ്റി ബോള്‍ട്ടണ്‍ വാന്‍ഡറേഴ്‌സുമായും സണ്ടര്‍ലാന്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായും വിഗാന്‍ അത്‌ലറ്റിക്‌സ് വാണ്ടറേഴ്‌സുമായും സ്വാന്‍സി സിറ്റി ലിവര്‍പൂളുമായും ചെല്‍സി ബ്ലാക്ക്‌ബേണുമായും ടോട്ടന്‍ഹാം ഫുള്‍ഹാമുമായും ഏറ്റുമുട്ടും.

English summary
A first-half blitz saw Liverpool end Chelsea’s hopes of fourth spot with a comprehensive 4-1 victory in their Premier League clash at Anfield.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Preliminary Final , Feroz Shah Kotla, Delhi
Match starts at 08:00 pm IST