Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മുഖ്യമന്ത്രിയ്‌ക്കെതിരെ പിള്ള

Posted by:
Published: Thursday, May 10, 2012, 15:41 [IST]

 Pillai Gearing Up To Turn Tables On Ganesh
 

കൊല്ലം: മകനും മന്ത്രിയുമായ ഗണേഷ് കുമാറുമായുള്ള പ്രശ്‌നം പരിഹരിച്ചിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. പ്രശ്‌നം പരിഹരിച്ചുവെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ശരിയല്ല. ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ പറഞ്ഞ വ്യവസ്ഥകളെല്ലാം ഗണേഷ് ലംഘിച്ചിരിക്കുകയാണ്.

പാര്‍ട്ടിയില്‍ നിന്ന് ആരും ഗണേഷിനൊപ്പമില്ല. ഗണേഷ് കൊടുത്ത കത്ത് മുഖ്യമന്ത്രി സ്വീകരിച്ചെങ്കില്‍ അത് ശരിയല്ലെന്നും പിളള പറഞ്ഞു. പതിമൂന്നാം തീയ്യതി ചേരുന്ന യോഗം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പിളള അറിയിച്ചു.

മന്ത്രി ഗണേഷ് കുമാറിന്റെ കാര്യത്തില്‍ താനും കെ.പി.സി.സി പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറും ചേര്‍ന്ന് തീരുമാനം എടുത്തിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മുന്‍പ് ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പിള്ള മുഖ്യമന്ത്രിയ്ക്ക് കത്തു നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടേയും കെപിസിസി അധ്യക്ഷന്റേയും നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

English summary
The official faction of the Kerala Congress (B) is gearing up to turn the tables on K B Ganesh Kumar supporters with a massive show of strength.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
CSK Vs MI - Qualifier 1 at Feroz Shah Kotla Tue 21st May IPL
RR Vs SUN - Eliminator at Feroz Shah Kotla Wed 22nd May IPL
IRE Vs PAK - 1st ODI at Castle Avenue Thu 23rd May ODI