Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഫൊന്‍സെക:വോട്ടു ചെയ്യാനും മത്സരിക്കാനും പറ്റില്ല

Posted by:
Published: Tuesday, May 22, 2012, 12:43 [IST]

 Fonseka Jail Release President Rajpakse Sreelanka
 

കൊളംബോ: മുന്‍ ശ്രീലങ്കന്‍ സൈനിക മേധാവി ശരത്‌ ഫൊന്‍സെക ജയില്‍ മോചിതനായി. മൂന്നു വര്‍ഷത്തെ ജയില്‍ ശിക്ഷിക്കപ്പെട്ട്‌ ഫൊന്‍സേക അറസ്റ്റ്‌ ചെയ്‌തപ്പെട്ടത്‌ 2010 ഫെബ്രുവരിയിലാണ്‌. ഫൊന്‍സെകെയുടെ ജയില്‍ മോചനത്തിന്‌ പ്രസിഡന്റ്‌ മഹിന്ദ രാജ്‌പക്‌സെ ഒപ്പു വെച്ചതോടെയാണ്‌ ശിക്ഷാ കാലാവധി കഴിയുന്നതിനു മുമ്പ്‌ അദ്ദേഹത്തിന്‌ മോചനമായത്‌.

ഫൊന്‍സെക ജയില്‍ മോചിതനായി പുറത്തു വരുമ്പോള്‍ അദ്ദേഹത്തെ ജയില്‍ വളപ്പില്‍ വന്‍ ജനാവലി ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു. ശ്രീലങ്കന്‍ ഭരണ കൂടത്തിന്‌ തലവേദനയായിരുന്ന തമിഴ്‌പുലികളെ ഒതുക്കി എല്‍ടിടിഇ തലവന്‍ വേലുപിള്ള പ്രഭാകരനെ കൊലപ്പെടുത്തുകയും ചെയ്‌തതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഫൊന്‍സെക പിന്നീട്‌ പ്രസിഡന്റിന്റെ എതിരാളിയായി മാറുകയായിരുന്നു.

ചില നിബന്ധകളോടെയാണ്‌ പ്രസിഡന്റ്‌ രാജ്‌പക്‌സെ ഫൊന്‍സെകയ്‌ക്ക്‌ മാപ്പു നല്‍കിയിരിക്കുന്നത്‌. ഈ നിബന്ധനകള്‍ പ്രകാരം അടുത്ത ഏഴു വര്‍ഷത്തേക്ക്‌ ഫൊന്‍സെകയ്‌ക്ക്‌ തിരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യാനോ മത്സരിക്കാനോ സാധിക്കില്ല.

ജയില്‍ മോചിതനായി ഫൊന്‍സെക നേരെ സുപ്രീം കോടതിയിലെത്തി തനിക്കു മേല്‍ഡ ചുമത്തപ്പെട്ട കുറ്റങ്ങള്‍ക്കെതിരെ അപ്പീല്‍ നല്‍കുകയാണ്‌ ചെയ്‌തത്‌. അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ട ഒരു കുറ്റത്തിന്‌ മാത്രമേ ഇപ്പോള്‍ പ്രസിഡന്റ്‌ മാപ്പ്‌ കൊടുത്തിട്ടുള്ളൂ.

English summary
The former Sri Lankan Army chief, Sarath Fonseka, walked out of the high-security Welikada prison on Monday into a crowd of supporters and cadre from the United National Party and the Janata Vimukthi Peramuna
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST