Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുന്നു:പിണറായി

Posted by:
Published: Saturday, May 26, 2012, 10:00 [IST]

 Pinarayi Media Oommen Chandy Tp Chandrasekharan
 

പത്തനംതിട്ട: ടിപി ചന്ദ്രശേഖര്‍ വധക്കേസുമായി ബന്ധപ്പെട്ട്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഖ്യമന്ത്രിക്കു നേരെയും മാധ്യമങ്ങള്‍ക്കു നേരെയും ആഞ്ഞടിച്ചു. സിപിഎമ്മിനോടാകുമ്പോള്‍ മര്യാദ വിട്ട്‌ എന്തും ആകാമെന്ന ഹുങ്ക്‌ പാടില്ല എന്നാണ്‌ പിണറായി പറഞ്ഞത്‌.

ആറന്‍മുള വിമാനത്താവളം പദ്ധതിക്കെതിരെ സിപിഎം നയിക്കുന്ന രണ്ടാം ഘട്ട സമരപ്രഖ്യാപനം ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പിണറായി. പാര്‍ട്ടി നല്‍കുന്ന ലിസ്റ്റ്‌ അനുസരിച്ച്‌ പ്രതികളെ പിടികൂടുന്ന രീതി നിര്‍ത്തി എന്നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്‌.

എതു കേസിലാണ്‌ പാര്‍ട്ടി ലിസ്റ്റ്‌ കൊടുത്തത്‌ എന്നും, പാര്‍ട്ടിക്കെന്താ ലിസ്റ്റ്‌ കൊടുക്കലാണോ പണി എന്നും പിണറായി ചോദിച്ചു. അതുപോലെ ടിപി വധം റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ സകല മര്യാദയും ലംഘിക്കുയാണ്‌ എന്നും അദ്ദേഹം ആരോപിച്ചു.

എന്തിനും ഒരു അതിരുണ്ടെന്നു പറഞ്ഞ പിണറായി കല്‍പ്പിത കഥകളാണ്‌ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌ എന്നും പറഞ്ഞു. കേസില്‍ പൊലീസ്‌ പിടികൂടിയ സിപിഎം പ്രവര്‍കത്തരുടെ മൊഴിയെടുക്കുന്നത്‌ കമന്ററി പറയും പോലെയാണ്‌ വലതുപക്ഷ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ഇത്‌ കള്ളപ്രചാരണമാണ്‌.

തെറ്റായ വാര്‍ത്ത നല്‍കരുത്‌ എന്ന്‌ സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുള്ള കാര്യം ആരും ഓര്‍ക്കുന്നില്ല. ഇതാണോ മാധ്യമ ധര്‍മ്മം എന്നു ചോദിച്ച പിണറായി ഇങ്ങനെയാണോ ഒരു ബഹുജന പ്രസ്ഥാനത്തെ നേരിടേണ്ടത്‌ എന്നും ചോദിച്ചു.

സിപിഎമ്മിനെ ആക്രമിക്കാന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ ചന്ദ്രശേഖര വധത്തില്‍ പിടിയിലായവര്‍ക്കു നേരെ നടക്കുന്ന ലോക്കപ്പ്‌ മര്‍ദ്ദനം എന്തുകൊണ്ട്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നില്ല എന്നും പിണറായി വിമര്‍ശിച്ചു. കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌ എന്നും പിണറായി ആരോപിച്ചു.

English summary
Pinarayi Vijayan criticizes stands of Chief Minister and media in the murder case of TP Chandrasekharan.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL