Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മണിയുടെ മറ്റൊരു വിവാദ പ്രസംഗം കൂടി പുറത്ത്

Posted by:
Published: Friday, June 1, 2012, 10:48 [IST]

 Another Controversial Speech Of Mani Came Out
 

തൊടുപുഴ: സിപിഎം പ്രതിയോഗികളെ വകവരുത്തിയിട്ടുണ്ടെന്ന പരാമര്‍ശത്തിലൂടെ വിവാദ നായകനായ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയുടെ മറ്റൊരു വിവാദ പ്രസംഗത്തിന്റെ ടേപ്പുകൂടി പുറത്തുവന്നു.

കൊലപാതകത്തെ സംബന്ധിച്ച പ്രസംഗം നടത്തിയതിന് തലേന്ന് ചിന്നക്കനാലില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മണി നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

പ്രസംഗത്തിലുടനീളം മണി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. ''റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖരനെ ആരോ കൊന്നത് വിവാദമാക്കിയതില്‍ നമ്മുടെ കാരണവര്‍ക്കും പങ്കുണ്ട്. കാര്‍ന്നോര് ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? വിഎസ് അച്യുതാനന്ദന്‍. ചന്ദ്രശേഖരനെ കാണാന്‍ പുള്ളി അവിടെ ചെല്ലുന്നു. അങ്ങേരുടെ അമ്മായിയപ്പനല്ലേ മരിച്ചത്'' ഇങ്ങനെ പോകുന്ന പ്രസംഗത്തില്‍ സിപിഐ, എഐടിയുസി നേതാക്കളേയും രൂക്ഷമായി വിമര്‍ശിക്കുന്നു.

ചുവന്ന കൊടിയും എല്‍ഡിഎഫും ആയതുകൊണ്ടാണ് സിപിഐയെ അടിക്കാത്തതെന്നും സിപിഎമ്മുകാര്‍ തല്ലാന്‍ തുടങ്ങിയാല്‍ സിപിഐക്കാര്‍ ഇവിടെ ഉണ്ടാകില്ലെന്നും മണി പറഞ്ഞു.

ചന്ദ്രശേഖരന്‍ ഉത്തമ കമ്മ്യൂണിസ്റ്റാണെന്ന വി.എസിന്റെ അഭിപ്രായത്തേയും മണി വിമര്‍ശിച്ചു. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമ കമ്മ്യൂണിസ്റ്റെന്നായിരുന്നു മണിയുടെ ചോദ്യം. അതുകൊണ്ടാണ് കുലംകുത്തിയെന്ന് പാര്‍ട്ടി സെക്രട്ടറി വിളിച്ചതെന്നും അതിപ്പോഴും ശരിയാണെന്നും മണി പറഞ്ഞു.

English summary
Another controversial speech of MM Mani, Idukki district secretary of the Communist party, came out.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 337 / 7, 94 Overs