Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ചിക്കന്‍ വില റെക്കോര്‍ഡില്‍

Posted by:
Published: Friday, June 1, 2012, 10:06 [IST]

 Chicken Price Increased In Kerala
 

നിലമ്പൂര്‍: കോഴിയിറച്ചി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍. കോഴിയിറച്ചിക്ക് കിലോയ്ക്ക് 160 രൂപയാണ് വില. ജീവനുള്ള കോഴിക്ക് കിലോയ്ക്ക് 100 രൂപയും നല്‍കണം.

വെള്ളത്തിന്റെ ക്ഷാമം മൂലം തമിഴ്‌നാട്ടിലെ മിക്ക കോഴിഫാമുകളും അടച്ചിട്ടതു മൂലമുണ്ടായ ക്ഷാമമാണ് വിലവര്‍ധനയ്ക്കിടയാക്കിയതെന്ന് കരുതുന്നു.

കോഴിയിറക്കുമതി ചെയ്യുന്നതിലെ നികുതി കൂട്ടിയതും വില വര്‍ധിക്കാന്‍ ഒരു കാരണമായതായി കേരളത്തിലെ വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്ക് 60രൂപയാണ് സര്‍ക്കാര്‍ തറവില നിശ്ചയിച്ചിരുന്നത്. 12.5 ശതമാനമായിരുന്നു നികുതി. പുതിയ ബജറ്റില്‍ 13.5 ശതമാനമായി നികുതി ഉയര്‍ത്തി.

കോഴിത്തീറ്റയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. ഇന്ധന വില കൂട്ടിയതും ഇറച്ചിയുടെ വില ഉയരാന്‍ ഒരു കാരണമാണ്.

അതേസമയം കോഴിയ്ക്ക് കൃതൃമ ക്ഷാമം ഉണ്ടാക്കി തമിഴ്‌നാട് ലോബികള്‍ വില ഉയര്‍ത്തുകയാണെന്നും ആക്ഷേപം ഉണ്ട്. കേരളത്തിലെ കോഴിഫാമുകളെ നഷ്ടത്തിലേയ്ക്ക് തള്ളിവിടുന്നതിലും ഇവര്‍ക്ക് പങ്കുണ്ട്. കോഴിയ്ക്ക് വിലയിടിയുമ്പോള്‍ മാത്രമാണ് ഇവര്‍ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്യുന്നതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

English summary
The government increased the tax of chicken and the retailers are saying that the cost of one kilogram chicken increased upto INR 160.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs