Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വാക്‌ യുദ്ധത്തിനിടെ പിണറായി വിഎസ്‌ കൂടിക്കാഴ്‌ച

Posted by:
Published: Saturday, June 2, 2012, 11:30 [IST]

 Vs Achuthanandan Pinarayi Srp Cpm Meeting
 

കോഴിക്കോട്‌: പ്രസ്‌താവനാ യുദ്ധത്തിന്‌ ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവും വിഎസ്‌ അച്യുതാനന്ദനും കൂടിക്കാഴ്‌ച നടത്തി. കോഴിക്കോട്‌ ഗസ്‌റ്റ്‌ ഹൗസിലായിരുന്നു കൂടിക്കാഴ്‌ച.

കൂടിക്കാഴ്‌ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ല എന്നാണ്‌ സൂചന. വെള്ളിയാഴ്‌ച വൈകീട്ടു മുതല്‍ ഗസ്‌റ്റ്‌ ഹൗസില്‍ ഉണ്ടായിരുന്നു വിഎസ്‌. രാത്രിയോടെ രണ്ടാം നമ്പര്‍ മുറിയിലേക്ക്‌ പിണറായിയും എത്തി. വിഎസ്‌ ഒന്നാം നമ്പര്‍ മുറിയില്‍ ആയിരുന്നു.

ശനിയാഴ്‌ച രാവിലെ ഒരു പരിപാടിക്ക്‌ സംബന്ധിക്കാന്‍ പുറപ്പെടും വഴിയാണ്‌ പിണറായി വിഎസിനെ ഒന്നാം നമ്പര്‍ മുറിയില്‍ വന്ന്‌ സന്ദര്‍ശിച്ചത്‌. രാവിലെ പത്ത്‌ മണിയോടെയായിരുന്നു ഇത്‌. പിണറായിക്ക്‌ പിന്നാലെ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രപിള്ളയും വിഎസിനെ സന്ദര്‍ശിച്ചു.

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട്‌ പറയാനാവില്ല എന്നാണ്‌ എസ്‌ആര്‍പി മാധ്യമ പ്രവര്‍ത്തകരോട്‌ പ്രതികരിച്ചത്‌. എന്നാല്‍ ചര്‍ച്ചയ്‌ക്ക്‌ ശേഷം പാര്‍ട്ടി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്‌ എന്നും, മണിക്കെതിരായ പൊലീസ്‌ നോട്ടീസ്‌ നിയമ വിരുദ്ധമാണ്‌ എന്നുമാണ്‌ പിണറായി പറഞ്ഞത്‌.

English summary
While the oral battle is going on CPM state secretary Pinarayi meets Opposition Leader VS Achuthanandan.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST