Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പ്രാപ്പിടിയന്‍ പറന്നു;രാജകുമാരന്‌ 3.6 കോടി

Posted by:
Published: Saturday, June 2, 2012, 12:20 [IST]

 Uae Prince Pakistan Birds Renumeration
 

ഇസ്ലാമാബാദ്‌: യുഎഇ രാജകുമാരന്‌ പാക്കിസ്ഥാന്‍ മൂന്നു കോടി അറുപത്‌ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. എയര്‍പോര്‍ട്ടില്‍ വെച്ച്‌ നടന്ന കസ്റ്റംസ്‌ പരിശോധനയ്‌ക്കിടെ രാജകുരന്റെ പ്രാപ്പിടിയന്‍ പക്ഷികളെ നഷ്ടപ്പെട്ടതിനാണ്‌ നഷ്ടപരിഹാരം.

യുഎഇ രാജകുടുംബാംഗം ഷെയ്‌ഖ്‌ മുഹമ്മദ്‌ സുല്‍ത്താന്‍ അഹമ്മദ്‌ മൗലയുടെ നാലു പ്രാപ്പിടിയന്‍ പക്ഷികളാണ്‌ കസ്റ്റംസ്‌ പരിശോധനക്കിടെ പറന്നു പോയത്‌. ഉദ്യോഗസ്ഥര്‍ അലക്ഷ്യമായി കൈകാര്യം ചെയ്‌തതുകൊണ്ടാണ്‌ പക്ഷികള്‍ പറന്നു പോയത്‌ എന്നും ഇതില്‍ തനിക്ക്‌ മാനസിക വിഷമം ഉണ്ട്‌ എന്നുമുള്ള രാജകുമാരന്‍രെ വാദം അംഗീകരിച്ചാണ്‌ ഫെഡറല്‍ ടാക്‌സ്‌ ഓംബുഡ്‌സ്‌മാന്‍ ഫെഡറല്‍ റവന്യൂ ബോര്‍ഡിന്‌ രാജകുമാരന്‌ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

നഷ്ടപരിഹാര തുകയായ മൂന്നു കോടി 60 ലക്ഷത്തില്‍ മൂന്നര കോടി നഷ്ടപ്പെട്ട പക്ഷികള്‍ക്കുള്ള നഷ്ട പരിഹാരവും ബാക്കി 10 ലക്ഷം പക്ഷികളെ നഷ്ടപ്പെട്ടതില്‍ രാജകുമരന്‌ അനുഭവിക്കേണ്ടി വന്ന മാനസിക ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരവും ആണ്‌. മാര്‍ച്ച്‌ 10നാണ്‌ റാവല്‍പിണ്ടി എയര്‍പോര്‍ട്ടില്‍ വെച്ച്‌ യുഎഇ രാജകുമാരന്റെ നാലു പ്രാപ്പിടിയന്‍മാരെ നഷ്ടപ്പെട്ടത്‌.

English summary
Pakistan has to give three crore sixty lakh to UAE prince as a remuneration for loosing his four birds at Rawalpindi Airport during Customs check.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 337 / 7, 94 Overs