Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ല: എംഎം മണി

Posted by:
Published: Sunday, June 3, 2012, 11:01 [IST]

 I Have Not Gone Underground Mm Mani
 

തൊടുപുഴ: വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് എം.എം.മണി. സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മണി പറഞ്ഞു. പ്രസംഗത്തിലെ പിഴവ് ചൂണിക്കാണിക്കുക മാത്രമാണ് പിബി ചെയ്തതെന്നും അത് താന്‍ അംഗീകരിക്കുന്നുവെന്നും മണി പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയും. തനിക്കെതിരായ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഒരു പ്രസംഗത്തിന്റെ പേരില്‍ ആരും തന്നെ ഒതുക്കാമെന്ന് കരുതേണ്ട. താന്‍ ഒളിവില്‍ ആയിരുന്നില്ല. കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതി താല്‍ക്കാലികമായി മാറി നില്‍ക്കുകയായിരുന്നെന്നും മണി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

മണിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നടപടി എടുക്കുകയെന്ന് പറയുന്നത് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റലാണോയെന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്. മണിയുടെ കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് ഒപ്പമാണ് താനെന്ന വി.എസന്റെ പരാമര്‍ശത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ അത് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു മണിയുടെ മറുപടി. വി.എസിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയാനോ വിശദീകരണം നല്‍കാനോയുള്ള ബാദ്ധ്യത തനിക്കില്ലെന്നും മണി പറഞ്ഞു.

മണിയുടെ പ്രസംഗം കൊലവിളിയാണെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്തവനയോട് സ്വന്തം കാര്യം നോക്കിയ ശേഷം അയലത്തെ കാര്യം സിപിഐക്കാര്‍ നോക്കിയാല്‍ മതിയെന്നായിരുന്നു മണിയുടെ പ്രതികരണം.

English summary
CPM Idukki district secretary M M Mani said on Sunday he had not gone underground and termed the news as baseless
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
England: 24 / 1, 11.2 Overs