Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മണിക്കെതിരെ നടപടി വേണ്ട:ഇടുക്കി കമ്മറ്റി

Posted by:
Published: Sunday, June 3, 2012, 15:25 [IST]

 Mm Mani Cpm Idukki District Secretariate Action
 

ചെറുതോണി: ചെറുതോണി: വിവാദ പ്രസംഗത്തിന്റെ പേരില്‍ എംഎം മണിക്കെതിരെ നടപടി എടുക്കേണ്ടതില്ല എന്ന്‌ സിപിഎം ഇടുക്കി ജില്ലാ കമ്മറ്റിയില്‍ പ്രമേയം. ഇക്കാര്യം ആവശ്യപ്പെട്ട്‌ നേരത്തെ ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രമേയവും ഉണ്ടായിരുന്നു. ഇക്കാര്യം പരിഗണിച്ചാണ്‌ ഇപ്പോള്‍ ജില്ലാ കമ്മറ്റിയുടെ തീരുമാനം വന്നിരിക്കുന്നത്‌.

ജില്ലയില്‍ പാര്‍ട്ടിക്ക്‌ മണിയെ ഒഴിവാക്കാനാവില്ല. പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ മണിയുെട പങ്ക്‌ നിര്‍ണ്ണായകമാണ്‌. മണക്കാട്‌ പ്രസംഗത്തില്‍ മണിയുടെ ഭാഷ ശരിയായില്ല. ജില്ലാ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു.

അര നൂറ്റാണ്ടു കാലമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണ്‌ മണി. പാര്‍ട്ടിയെ ജില്ലയില്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച മണിക്കെതിരായ കേസ്‌ രാഷ്ട്രീയ പ്രേരിതം ആണെന്നും ഒമ്പതംഗ സെക്രട്ടറിയേറ്റ്‌ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. കേസ്‌ നിയമപരമായും രാഷ്ട്രീയപരമായും നേരിടും.

സെക്രട്ടറിയേറ്റ്‌ മുന്നോട്ടു വെച്ച കാര്യങ്ങള്‍ ശേഷം നടക്കുന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യും. യോഗം കഴിഞ്ഞാല്‍ വൈകീട്ട്‌ നാലു മണിയോടെ മണി നടത്താനിരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി അദ്ദേഹത്തിനെതിരെ സ്വീകരിക്കുന്ന നടപടികള്‍ വിശദീകരിക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

എന്നാല്‍ എംഎം മണിക്കെതിരെ നടപടി ഉണ്ടാകും എന്ന്‌ കേന്ദ്ര നേതൃത്വം ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നതിനിടയിലാണ്‌ ഇടുക്കി സെക്രട്ടേറിയറ്റിന്റെ തീര്‍ത്തും കടക വിരുദ്ധമായ നിലപാട്‌ പുറത്തു വന്നിരിക്കുന്നത്‌.

English summary
Idikki District Secretariat advocates not to take any action against CPM district secretary MM Mani.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST