ഇടുക്കി: വിവാദ പ്രസംഗത്തില്‍ തനിക്കെതിരെയുള്ള കേസ് നിയമപരമായും രാഷട്രീയപരമായും നേരിടും എന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി. പ്രസംഗത്തില്‍ തെറ്റു പറ്റിയിട്ടുണ്ടെന്ന താനും സമ്മതിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രസംഗം നടത്തിയാല്‍ എങ്ങനെ കൊലപാതക കുറ്റം ചുമത്തും എന്നു ചോദിച്ച മണി തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണ് എന്നും തന്നെ മാറ്റാന്‍ അധികാരം സംസ്ഥാന കമ്മറ്റിക്കു മാത്രമാണ്, എന്നാല്‍ പിബിക്ക് അഭിപ്രായം പറയാം എന്നും പറഞ്ഞു.
സിപിഐയുമായി മൗലിക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല എന്നും വിഎസിനോട് പിണക്കം ഇല്ല എന്നും പറഞ്ഞ മണി വിഎസിന്റെ പരാമര്‍ശത്തെ കുറിച്ച് പറയേണ്ടിടത്ത് പറയും എന്നും പറഞ്ഞു.
അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നത് നിയമ വശങ്ങള്‍ പഠിച്ചതിനു ശേഷം മാത്രമായിരിക്കും എന്നും എംഎം മണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.





















