Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

നെയ്യാറ്റിന്‍കരയില്‍ വലിയ വിജയം ഉണ്ടാകില്ല

Posted by:
Published: Sunday, June 3, 2012, 14:18 [IST]

 Panyan Raveendran Cpi Mm Mani Neyyattinkara Bypoll
 

മലപ്പുറം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക്‌ വലിയ വിജയം പ്രതീക്ഷിക്കുന്നില്ല എന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇതിന്‌ പ്രധാന കാരണം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയാണ്‌ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മണിക്ക്‌ കൊലയാളിയുടെ മനോഗതിയാണ്‌. ഒരു രാഷ്ട്രീയക്കാരന്‍ പറയാവുന്ന വാക്കുകളല്ല മണി പറഞ്ഞത്‌. കമ്യൂണിസം എന്നു പറഞ്ഞാല്‍ മനുഷ്യ സ്‌നേഹം ആണ്‌. മനുഷ്യസ്‌നേഹം ഉള്ള മനുഷ്യന്റെ പരയുന്ന വാക്കുകളല്ല മണിയുടേത്‌. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പായതിനാലാണ്‌ പ്രതികരിക്കാതിരുന്നത്‌. പന്ന്യന്‍ പറഞ്ഞു.

അതുപോലെ മണി തന്നെ കുറിച്ച്‌ പറഞ്ഞ പരാമര്‍ഷങ്ങള്‍ക്ക്‌ മറുപടി പറയുന്നില്ല. മണി മറുപടി അര്‍ഹിക്കുന്നില്ല. മണിക്കെതിരെ നടപടി എടുക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. യുഡിഎഫിന്റെ കൈയില്‍ ആയുധം വെച്ചു കൊടുക്കുകയും, അവര്‍ അത്‌ പരമാവധി ഉപയോഗപ്പെടുത്തുകയും ആണ്‌ ചെയ്‌തത്‌ എന്നും അദ്ദേഹം നിരീക്ഷിച്ചു.

പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ വീടു സന്ദര്‍ശിച്ചതില്‍ എതിരഭിപ്രായം ഇല്ല. എന്നാല്‍ ഏതു ദിവസമാണ്‌ അങ്ങോട്ടു പോകേണ്ടിയിരുന്നത്‌ എന്ന്‌ വിവേചനത്തോടെ തീരുമാനിക്കേണ്ടത്‌ അദ്ദേഹമായിരുന്നു. പന്ന്യന്‍ അഭിപ്രായപ്പെട്ടു.

English summary
CPI state secretary Panyan Raveendran tells that he doesn't expect a huge victory in Neyyatinkara by poll.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter