Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ജയിലിലെ ചിത്രങ്ങള്‍ കലാസൃഷ്ടിയായി കാണില്ല

Posted by:
Published: Sunday, June 3, 2012, 16:00 [IST]

 Thiruvanjoor Home Minister Kannur Central Jail Pics
 

കോട്ടയം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ചിത്രങ്ങള്‍ കലാസൃഷ്ടിയായി കാണാനാകില്ല എന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. നേരത്തെ ജയിലിലുള്ള നേതാക്കളുടെ ചിത്രങ്ങള്‍ കലാസൃഷ്ടിയാണ്‌ എന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ജയില്‍ പരിഷ്‌കരണത്തിന്‌ വേണ്ടി നിര്‍ണായക നടപടികള്‍ ഉടന്‍ തുടങ്ങും എന്നും മന്ത്രി അറിയിച്ചു. ചിത്രങ്ങള്‍ മാറ്റുക എന്നതില്‍ ഉപരി ജയില്‍ നടപടികള്‍ പാലിക്കുന്നുണ്ടോ എന്നതാണ്‌ പ്രധാനം എന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ജയില്‍ സന്ദര്‍ശിച്ച മന്ത്രി ഈ ചിത്രങ്ങള്‍ എടുത്തു മാറ്റും എന്നു പ്രഖ്യാപിച്ചിരുന്നു.

അതുപോലെ എംഎം മണി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ അദ്ദേഹത്തിനെതിരെ കേസെടുത്തത്‌. അത്‌ നിയമപരമാണോ, അല്ലയോ എന്നൊക്കെയുള്ളത്‌ കോടതി പരിശോധിക്കട്ടെ എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

English summary
Home Minister Thiruvanjoor says the pictures in the Kannur Central Jail can not be counted as piece of art.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI
NET Vs SA - Only ODI at VRA Ground Fri 31st May ODI
ENG Vs NZ - 2nd ODI at The Ageas Bowl Sun 2nd Jun ODI