Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഫ്രഞ്ച്‌ ഓപണില്‍ വമ്പന്‍മാര്‍ മുന്നേറുന്നു

Posted by:
Published: Sunday, June 3, 2012, 13:25 [IST]

 French Open 2012 Federer Djokovic Sharapova Kusnetswowa
 

പാരീസ്‌: ഫ്രഞ്ച്‌ ഓപണ്‍ ടെന്നീസില്‍ റോജര്‍ ഫെഡററും നൊവാക്‌ ദ്യോകോവിച്ചും നാലാം റൗണ്ടില്‍ പ്രവേശിച്ചു. അതുപോലെ വനിതാ വിഭാഗത്തില്‍ മരിയ ഷറപ്പോവ, കുസ്‌നെറ്റ്‌സെവ എന്നിവരും വിജയക്കുതിപ്പ്‌ തുടരുന്നു.

എന്നാല്‍ സെറീന വില്യംസിന്‌ സിംഗിള്‍സില്‍ ഏറ്റ അടി മിക്‌സഡ്‌ ഡബിള്‍സിലും തുടര്‍ന്നു. ഒന്നാം റൗണ്ടില്‍ തന്നെ സെറീന വില്യംസ്‌ - ബോബ്‌ ബ്രയാന്‍ സംഖ്യ പരാജയപ്പെടുകയായിരുന്നു.

ഫ്രാന്‍സിന്റെ നിക്കോളാസ്‌ മഹുട്ടിനെ 6-3, 4-6, 6-2, 7-5 എന്ന സ്‌കോറിനാണ്‌ ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ പരാജയപ്പെടുത്തിയത്‌. ഒന്നാം നമ്പര്‍ താരം ദ്യോക്കോവിച്ച്‌ പരാജയപ്പെടുത്തിയതും ഒരു ഫ്രഞ്ച്‌ താരത്തെയാണ്‌. 6-1, 6-2, 6-2 എന്ന സ്‌കോറിന്‌ നിക്കോളാസ്‌ ഡെവില്‍ഡെറിനെയാണ്‌ ദ്യോക്കോവിച്ച്‌ പരാജയപ്പെടുത്തിയത്‌.

6-1, 6-1ന്‌ ജപ്പാന്റെ അയൂമി മൊറീറ്റയെ തോല്‍പിച്ചാണ്‌ മരിയ ഷറപ്പോവയുടെ മുന്നേറ്റം. സെറ്റ്‌ല്വാന കുസ്‌നെറ്റ്‌സോവ പരാജയപ്പെടുത്തിയത്‌ അഗ്നിയേസ്‌ക റാഡ്‌വന്‍സകെയെയാണ്‌. ഇവര്‍ക്കു പുറമെ പുരുഷ വിഭാഗത്തില്‍ ജോ വില്‍ഫ്രഡ്‌ സോങ്ക മൂന്നാം റൗണ്ടില്‍ എത്തിയിട്ടുണ്ട്‌.

English summary
First seed Novak Djokovic and third seed Roger Federer entr into the fourth round of French Open.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
Indian Premier League 2013 - Final at Eden Gardens Sun 26th May IPL
IRE Vs PAK - 2nd ODI at Castle Avenue Sun 26th May ODI
ENG Vs NZ - 1st ODI at Lord's Cricket Ground Fri 31st May ODI