Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ആന്റണിയുടെ പട്ടാളം വന്നാലും സിപിഎം തകരില്ല

Posted by:
Published: Wednesday, June 6, 2012, 12:14 [IST]

 Kodiyeri Against Police
 

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ പോലീസിനും ആന്റണിയുടെ പട്ടാളത്തിനും സിപിഎമ്മിനെ തകര്‍ക്കാനാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. ടിപി ചന്ദ്രശേഖരന്‍ പാര്‍ട്ടിക്കെതിരേ കലാപം നടത്തിയ ആളാണ്. ടിപി വധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കും. സിപിഎമ്മിന്റെ സമരം അടിച്ചമര്‍ത്താനുള്ള നീക്കം വിലപ്പോകില്ലെന്നും കൊടിയേരി പറഞ്ഞു.

അതേസമയം ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തെ കായികമായി തടയാന്‍ സിപിഎം ശ്രമിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇത്തരം നടപടികളില്‍ നിന്ന് സിപിഎം പിന്‍മാറണമെന്നും അന്വേഷണത്തില്‍ അപാകതയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകളും നക്‌സലുകളുമാണ് നിയമത്തെ വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണിയെ സിപിഎം കേന്ദ്രനേതൃത്വം തള്ളിപ്പറഞ്ഞിട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളെ സംബന്ധിച്ച് എം.എം. മണി നടത്തിയ വിവാദ പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
TP Chandrasekharan, Kodiyeri, Oommen Chandy, CPM, Pinarayi, MM Mani
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs