Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സഞ്‌ജയ്‌ ജോഷി ബിജെപിയില്‍ നിന്നും രാജി വെച്ചു

Posted by:
Published: Friday, June 8, 2012, 14:46 [IST]

 Bjp Sanjay Joshi Resignation Modi
 

ദില്ലി: സഞ്‌ജയ്‌ ജോഷി ബിജെപിയില്‍ നിന്നും രാജി വെച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമായിരുന്നു അദ്ദേഹം. സഞ്‌ജയ്‌ ജോഷിയുടെ രാജി ബിജെപി ദേശീയ അധ്യക്ഷന്‍ നിധിന്‍ ഗഡ്‌കരി അംഗീകരിക്കുകയും ചെയ്‌തു.

ഗുജറാത്ത്‌ നിയമസഭാ തിരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും സഞ്‌ജയ്‌ ജോഷിയും തമ്മില്‍ നിലനിന്നിരുന്ന പോര്‌ മറനീക്കി പുറത്തു വന്നിരുന്നു. നരേന്ദ്ര മോഡിയുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി ബിജെപിയുടെ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും സഞ്‌ജയ്‌ ജോഷിയെ പുറത്താക്കിയിരുന്നു.

ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും സഞ്‌ജയ്‌ ജോഷിയെ പുറത്താക്കിയതോടെ ജോഷിയെ പിന്തുണച്ചും, പരോക്ഷമായെങ്കിലും മോഡിയെ എതിര്‍ത്തും അഹമ്മദാബാദില്‍ ഉടനീളം പോസ്‌റ്ററുകളും ഹോര്‍ഡിങ്ങുകളും നിരന്നിരുന്നു. ഇതോടെയാണ്‌ പാര്‍ട്ടിയിലെ ഉള്‍പ്പോര്‌ പരസ്യമായത്‌.

'ഇടുങ്ങിയ മനസ്സുള്ളവര്‍ക്ക്‌ വലിയവരാകാന്‍ കഴിയില്ല', 'ഹൃദയത്തില്‍ നിന്ന്‌ ഒരിക്കല്‍ കൂടി പറയൂ, സഞ്‌ജയ്‌ ജോഷി' തുടങ്ങിയ മുദ്രോവാക്യങ്ങളാണ്‌ ജോഷിയുടെ ചിത്രങ്ങളോടു കൂടി ഇറങ്ങിയ പോസ്‌റ്ററുകളിലും ഹോര്‍ഡിങ്ങുകളിലും ഉള്ളത്‌.

ജോഷിയെ ദേശീയ നിര്‍വ്വാഹക സമിതിയില്‍ തുടരാന്‍ അനുവദിച്ചാല്‍ താന്‍ പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും രാജി വെക്കും എന്ന നരേന്ദ്ര മോഡിയുടെ ഭീഷണിയില്‍ ആണ്‌ ബിജെപി നേതൃത്വം ജോഷിയെ സമിതിയില്‍ നിന്നും പുറത്താക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടത്‌.

English summary
Sanjay Joshi resigns from BJP. He was a member of BJP's National Executive Committee. His resignation is the after effect of Modi - Joshi conflict in Gujarat.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Subrata Roy Sahara Stadium, Gahunje
Delhi Daredevils: 116 / 5, 16 Overs
1st Test , Lord's Cricket Ground, St John's Wood
New Zealand: 67 / 9, 22.2 Overs
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Match starts at 08:00 pm IST