Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ടിപി വധം: കുഞ്ഞനന്തന്‍ കീഴടങ്ങിയേക്കും

Posted by:
Published: Friday, June 8, 2012, 11:46 [IST]

 

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് തേടുന്ന സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം കുഞ്ഞനന്തന്‍ കീഴടങ്ങിയേക്കുമെന്ന് സൂചന. കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണമ്പള്ളി പാത്തിയില്‍ താഴക്കുനി കുമാരന്‍ മുന്‍പ് പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് നിന്നാണ് കുഞ്ഞനന്തന്‍ കീഴടങ്ങുമെന്ന് പൊലീസിന് സൂചന ലഭിച്ചത്.

കൊലപാതകത്തിന് ശേഷം ബാംഗ്ലൂരിലേയ്ക്ക് കടന്ന കുഞ്ഞനന്തന്‍ അവിടെ ബേക്കറി നടത്തുകയായിരുന്ന സുഹൃത്ത് കുമാരന്റെ സഹായത്തോടെ ഒളിവില്‍ കഴിയുകയായിരുന്നു. തന്നെ തിരഞ്ഞ് പൊലീസ് ബാംഗ്ലൂരിലെത്തിയ വിവരമറിഞ്ഞ കുഞ്ഞനന്തന്‍ അവിടെ നിന്ന് ബല്‍ഗാമിലേയ്ക്ക് പോയി. പിന്നീട് പൂനയിലും ഒളിവില്‍ കഴിഞ്ഞ കുഞ്ഞനന്തന്‍ തിരികെ ബാംഗ്ലൂരിലെത്തിയിരുന്നു. ബാംഗ്ലൂരില്‍ നിന്ന് കുഞ്ഞനന്തനെ പയ്യന്നൂരില്‍ എത്തിച്ചതായും അവിടെ നിന്ന് ഇയാളെ എവിടേയ്ക്കാണ് കൊണ്ടു പോയതെന്ന കാര്യം അറിയില്ലെന്നുമാണ് കുമാരന്‍ പൊലീസിനെ അറിയിച്ചത്.

പയ്യന്നൂരില്‍ പാര്‍ട്ടി നേതാക്കളുടെ സഹായത്തോടെ ഒളിവില്‍ കഴിയുകയാണ് കുഞ്ഞനന്തനെന്നാണ് പൊലീസിന്റെ നിഗമനം. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഇയാള്‍ ഏതെങ്കിലും കോടതിയില്‍ ഹാജരാവുമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. കുഞ്ഞനന്തന്‍ കൂടി പിടിയിലാവുന്നതോടെ ടിപി വധത്തിലെ ഗൂഢാലോചനയുടെ പൂര്‍ണ്ണ ചിത്രം വ്യക്തമാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

English summary
Mystery surrounds the whereabouts of CPM Panoor area committee member P K Kunjananthan even as the Special Investigation Team probing the murder of T P Chandrasekharan has issued a look-out circular.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST