Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്‌പെയിനും ഇറ്റലിയും നേര്‍ക്കുനേര്‍

Posted by:
Published: Sunday, June 10, 2012, 12:46 [IST]

 Euro 2012 Italy Spain Croatia Ireland
 

ക്രാക്കിവ്: യൂറോ യോഗ്യതാറൗണ്ടില്‍ തോല്‍വിയെന്തെന്നറിയാത്ത സ്‌പെയിനും മുന്‍ യൂറോ, ലോക ചാംപ്യന്മാരായ ഇറ്റലിയും ഞായറാഴ്ച കൊമ്പുകോര്‍ക്കും. രണ്ടാമത്തെ മത്സരത്തില്‍ ക്രൊയേഷ്യ അയര്‍ലാന്‍ഡുമായി മാറ്റുരയ്ക്കും. രാത്രി 9.30നും 12.15നുമുള്ള മത്സരങ്ങള്‍ നിയോ പ്രൈം തദ്‌സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡേവിഡ് വിയ്യ, ഡിഫന്റര്‍ കാര്‍ലോസ് പുയോള്‍ എന്നിവരെ കൂടാതെയായിരിക്കും സ്‌പെയിന്‍ കളത്തിലിറങ്ങുകയെന്ന് സൂചനയുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അന്താരാഷ്ട്രടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ കഴിയാത്ത ഇറ്റലി തിരിച്ചുവരവിനുള്ള അവസരമായാണ് സ്‌പെയിന്‍ മത്സരത്തെ കാണുന്നത്. സ്ഥിരം ശൈലിയായ 4-3-2-1നു പകരം 3-5-2 എന്ന കോമ്പിനേഷന്‍ പരീക്ഷിക്കാനായിരിക്കും ഇറ്റലി ശ്രമിക്കുക.

ഇരുടീമുകളും ഇതുവരെ 29 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ സ്‌പെയിനിന് എട്ടു ജയവും 10 തോല്‍വിയും 11 സമനിലയുമാണുള്ളത്. 2008ലെ യൂറോ ക്വാര്‍ട്ടറില്‍ ഇറ്റലിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താന്‍ സ്‌പെയിന്‍ അവസാന നാലില്‍ ഇടം കണ്ടെത്തിയത്.

യോഗ്യതാ റൗണ്ടില്‍ ആറുഗോളുകള്‍ നേടിയ കസ്സാനോയാണ് ഇറ്റലി നിരയില്‍ ശ്രദ്ധിക്കേണ്ട താരം. എസി മിലാന്‍ താരത്തിനു തിളങ്ങാന്‍ സാധിച്ചാല്‍ ഏത് വമ്പന്‍നിരയെയും അട്ടിമറിക്കാന്‍ ഇറ്റലിക്കാവും. കാരണം ടീമിന്റെ ഏറ്റവും വലിയ പോരായ്മ സ്‌കോറിങിലാണ്.

അയര്‍ലാന്‍ഡിനെതിരേയുള്ള മത്സരത്തില്‍ പ്രതിരോധതാരം വെഡ്രന്‍ കോര്‍ലുക ഇറങ്ങുമെന്നതാണ് ക്രോയേഷ്യയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യം. പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നു പിന്‍മാറിയ ഇവിക ഓലിച്ചിന്റെ അഭാവത്തിലുള്ള നിരാശ ഇതോടെ ഒരു പരിധിവരെ മാറികിട്ടും.

English summary
SPAIN, ITALY HIGHLIGHT DAY THREE ACTION AT EURO 2012. Croatia will meet Ireland.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
1st Preliminary Final , Feroz Shah Kotla, Delhi
Match starts at 08:00 pm IST