Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കൊലക്കേസ് പ്രതികളായ സഹോദരങ്ങളെ വെട്ടിക്കൊന്നു

Posted by:
Published: Monday, June 11, 2012, 10:50 [IST]

 Brothers Hacked To Death Malappuram
 

മലപ്പുറം: മലപ്പുറം കുനിയില്‍ നടുപ്പാട്ടില്‍ ഞായറാഴ്ച രാത്രി വെട്ടേറ്റ കൊലക്കേസ് പ്രതികളായ സഹോദരന്മാര്‍ മരിച്ചു. അതീഖുറഹ്മാന്‍ വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദ് (45), കൊളക്കാടന്‍ അബൂബക്കര്‍ എന്ന ഗുലാന്‍ കുഞ്ഞാപ്പു (50) എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെ വെട്ടേറ്റ ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി എട്ടു മണിയോടെ അരീക്കോടിനുടുത്ത കുനിയില്‍ അങ്ങാടിയില്‍ ഇവരെ അജ്ഞാത സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.വാഹനത്തിലെത്തിയ ഏഴോളം പേരടങ്ങുന്ന മുഖംമൂടി സംഘമാണ് ആക്രമിച്ചത്. ഇരുവരെയും കോഴിക്കോട്ടെ ആശുപത്രികളില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. എന്നാല്‍ പുലര്‍ച്ചയോടെ ഇരുവരും മരിച്ചു.

അതീഖ് റഹ്മാനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണു സംഭവമെന്നു പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. കുനിയിലെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും പൂര്‍വവൈരാഗ്യവുമാണു കഴിഞ്ഞ ജനുവരി അഞ്ചിനു ചെമ്രക്കോട്ടൂര്‍ കുറുവാടാന്‍ ഉമ്മര്‍ ഹാജിയുടെ മകന്‍ അതിഖ് റഹ്മാന്‍ (35) നെ കൊലപ്പെടുത്തുന്നതിലേക്കു നയിച്ചത്.

അതീഖ് റഹ്മാന്‍ വധിക്കപ്പെട്ട കുനിയില്‍ ന്യൂബസാറില്‍ അതേസ്ഥലത്ത് നില്‍ക്കുകയായിരുന്നു ജാമ്യത്തിലിറങ്ങിയ പ്രതികള്‍. അപ്രതീക്ഷിതമായി വാഹനത്തില്‍ നിന്നിറങ്ങിയ മുഖംമൂടി സംഘം ഇരുവരെയും വെട്ടി സ്ഥലം വിടുകയായിരുന്നു. പ്രതികള്‍ക്കെതിരെ പ്രതികാര നടപടികള്‍ക്ക് സാധ്യതയുണ്ടെന്ന് പോലീസിന് സൂചനയുണ്ടായിരുന്നു. ഇതിനാല്‍ കുനിയില്‍ പ്രദേശത്ത് പൊതുപരിപാടികള്‍ക്ക് പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസിന്റെ കണക്കുക്കൂട്ടല്‍ തെറ്റിച്ച് സംഘം ആക്രമണം നടത്തുകയായിരുന്നു.

കഴിഞ്ഞ ജനവരി അഞ്ചിനാണ് അതീഖുറഹ്മാന്‍ വധിക്കപ്പെട്ടത്. കേസില്‍ മൊത്തം ആറ് പ്രതികളാണ് ഉണ്ടായിരുന്നത്.

English summary
Two persons, accused in a murder case, were hacked to death at Naduppatt in the district. The two identified as Kolakkadan Azad and Kolakkadan Aboobakker were accused in Athiq Rehman murder case.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Mumbai Indians: 109 / 4, 13 Overs