Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കുനിയില്‍ ഇരട്ടക്കൊല; ലീഗ് എംഎല്‍എക്കെതിരെ കേസ്

Posted by:
Published: Monday, June 11, 2012, 11:43 [IST]

 Kuniyil Twin Murder Police Case Aginst Pk Basheer Mla
 

അരീക്കോട്: മലപ്പുറം അരീക്കോട് കുനിയില്‍ സഹോദരങ്ങള്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഏറനാട് മുസ്ലീം ലീഗ് എം.എല്‍.എ പി.കെ.ബഷീറിനെതിരെ പൊലീസ് കേസെടുത്തു. എം.എല്‍.എ ബഷീര്‍ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിന്മേലാണ് കേസ്.

എം.എല്‍.എ ബഷീര്‍ ഉള്‍പ്പടെ ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. അതീഖ് റഹ്മാന്‍ വധക്കേസിലെ പ്രതികളെ വകവരുത്തണമെന്ന് എം.എല്‍.എ പരസ്യമായി പ്രസംഗിച്ചെന്നാണ് ആരോപണം.

ഞായറാഴ്ച രാത്രി എട്ടുമണിയോടെ വെട്ടേറ്റ ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിച്ചു. കഴിഞ്ഞ ജനുവരി അഞ്ചിന് ഹതീഖ് റഹ്മാന്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ ഇവര്‍ പ്രതികളായിരുന്നു. ഇവരെ കൊല്ലുമെന്ന് ജനുവരി 15ന് ബഷീര്‍ പ്രസംഗിച്ചതായാണ് പരാതിയുള്ളത്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിനിടെയാണ് കൊലപാതകം.

കുനിയില്‍ ന്യൂബസാറില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. ടാറ്റാസുമോയിലെത്തിയ അഞ്ചംഗ മുഖംമൂടി സംഘം ഇരുവരെയും വെട്ടി സ്ഥലം വിടുകയായിരുന്നു. വെട്ടേറ്റ അബൂബക്കറെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും കൊളക്കാടന്‍ ആസാദിനെ കോഴിക്കോട് മിംസ് ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ഹതീഖ് റഹ്മാന്‍ കൊല്ലപ്പെട്ടത്.

പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
2nd Test , Headingley, Leeds
Match starts at 03:30 pm IST  
Qualifier 2 , Eden Gardens, Kolkata
Match starts at 08:00 pm IST