Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ടിപി വധം ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍

Posted by:
Published: Monday, June 11, 2012, 13:18 [IST]

 Tp Murder One More Quotation Squad Member Held
 

വടകര: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ക്വട്ടേഷന്‍ സംഘാംഗം ചെണ്ടയാട് കല്ലുവളപ്പില്‍ എം.സി.അനൂപ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ ഈ കേസില്‍ പിടിയിലായ ക്വട്ടേഷന്‍ സംഘാംഗങ്ങളുടെ എണ്ണം മൂന്നായി. കിര്‍മാണി മനോജ്, കൊടി സുനി, ഷാഫി, ഷിനോജ് എന്നീ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് ഇനി പിടിയിലാവാനുള്ളത്.

2009ല്‍ കുന്നോത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജേഷിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിയാണ് അനൂപ്. നേരത്തെ ആര്‍എസ്എസുകാരനായിരുന്ന അനൂപ് പിന്നീട് സിപിഎമ്മില്‍ ചേരുകയായിരുന്നു.

ഇടങ്കയ്യനായ അനൂപാണ് ഇന്നോവ കാര്‍ ഓടിച്ചതെന്ന് പറയപ്പെടുന്നു. കാറില്‍ നിന്നിറങ്ങി ചന്ദ്രശേഖരനെ വെട്ടുന്നതിലും ഇയാള്‍ പങ്കാളിയായിരുന്നതാണ് സൂചന. അനൂപിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. കിര്‍മാണി മനോജിന്റെ അറസ്റ്റിലേക്കു വഴിതെളിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ഇയാളില്‍ നിന്നു ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.

അതിനിടെ പ്രതികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തിയ സ്ഥലത്തിനു സമീപം രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി. ചൊക്ലിയിലെ മാരാങ്കണ്ടിയില്‍ നിന്ന് കിട്ടിയ വസ്ത്രങ്ങള്‍ കൊലയാളികളുടേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അന്വേഷണസംഘം ഈ വസ്ത്രങ്ങള്‍ വടകരയിലേക്കു കൊണ്ടുപോയി. ചൊക്ലിയിലെ സിപിഎം. പ്രവര്‍ത്തകരായ ഷാജു, സന്തോഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സംഘം പരിശോധന നടത്തിയത്.

English summary
One more member of the quotation squad that executed the murder order on CPM rebel leader T.P. Chandrasekharan was held Monday
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers: 108 / 4, 16.4 Overs
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs