Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

നദാല്‍ കളിമണ്‍ കോര്‍ട്ടില്‍ ചരിത്രമെഴുതി

Posted by:
Published: Monday, June 11, 2012, 18:32 [IST]

പാരീസ്‌: കളിമണ്‍ കോര്‍ട്ടില്‍ റാഫേല്‍ നദാല്‍ ചരിത്രമെഴുതി. ഏഴു ഫ്രഞ്ച്‌ ഓപണ്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ കളിക്കാരന്‍ എന്ന ബഹുമതി ഇനി ഈ 26കാരനായ സ്‌പാനിഷ്‌ ടെന്നീസ്‌ കളിക്കാരന്‌ സ്വന്തം. ആറു ഫ്രഞ്ച്‌ ഓപണ്‍ കിരീടം സ്വന്തമായുള്ള ബ്യോണ്‍ ബോര്‍ഗിന്റെ റെക്കോര്‍ഡാണ്‌ നദാല്‍ തിങ്കളാഴ്‌ച തകര്‍ത്തത്‌.

 french open 2012 rafael nadal novak djokovic final

സെര്‍ബിയന്‍ താരമായ നൊവാക്‌ ജൊകോവിക്കിനെ പരാജയപ്പെടുത്തിയാണ്‌ നദാല്‍ ചരിത്ര വിജയം നേടിയത്‌. ഇതോടെ നിലവില്‍ ഒന്നാം സീഡ്‌ ആയിരുന്ന ജൊകോവിക്കിനെ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളി നദാല്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറിയിരിക്കുകയാണ്‌.

ഫൈനലില്‍ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ നദാലിനെ ഒരു സെറ്റില്‍ മാത്രമേ ജൊകോവിക്കിന്‌ പരാജയപ്പെടുത്താനായുള്ളൂ. പ്രതീക്ഷിക്കപ്പെട്ടതു പോലെ വ്യക്തമായ ആധിപത്യത്തോടെയാണ്‌ നദാല്‍ ഫ്രഞ്ച്‌ ഓപണില്‍ തന്നെ വെല്ലാന്‍ ആരും ഇല്ല എന്ന്‌ പ്രഖ്യാപിച്ചത്‌.

ഞായറാഴ്‌ച തുടങ്ങിയ ഫ്രഞ്ച്‌ ഓപണ്‍ പുരുഷ ഫൈനല്‍ മഴ മൂലം തിങ്കളാഴ്‌ചയിലേക്ക്‌ നീളുകയായിരുന്നു. ജൊകോവിക്കിനു മേല്‍ 2-1നു മുന്നിട്ടു നില്‍ക്കെയാണ്‌ കളി ഞായറാഴ്‌ച പാതി വഴിയില്‍നിര്‍ത്തേണ്ടി വന്നത്‌. കളി അവസാനിക്കുമ്പോള്‍ ഒരു സെറ്റ്‌ മാത്രം ജൊകോവിക്കിനു വിട്ടു കൊടുത്ത്‌ ബാക്കി മൂന്നു സെറ്റുകളിലും നദാല്‍ വിജയിക്കുകയായിരുന്നു. സ്‌കോര്‍ 6-4, 6-3, 2-6, 7-5.

English summary
Rafael Nadal became the first man ever to win seven French Open titles as he defeated Novak Djokovic 6-4, 6-3, 2-6, 7-5, in their rain-delayed final at Roland Garros.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
IPL, Rajiv Gandhi International Stadium, Uppal, Hyderabad
Sunrisers won by 5 wickets
IPL, Subrata Roy Sahara Stadium, Gahunje
Pune Warriors won by 38 runs
1st Test , Lord's Cricket Ground, St John's Wood
England won by 170 runs