Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഒബാമയുടെ തലയ്ക്ക് 10 ഒട്ടകം: ഹിലാരിക്ക് 10 കോഴി

Posted by:
Published: Monday, June 11, 2012, 11:25 [IST]

 Islamists Put Camel Bounty Barack Obama
 

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികമായി പത്ത് ഒട്ടകങ്ങളെ നല്‍കുമെന്ന് ഇസ്‌ലാമിക തീവ്രവാദ സംഘടന.

അല്‍ ഖ്വയ്ദ നേതാക്കളുടെ തലയ്ക്ക് ലക്ഷക്കണക്കിനു ഡോളര്‍ ഇനാം പ്രഖ്യാപിക്കുന്ന അമേരിക്കന്‍ ഭരണാധികാരികളെ പരിഹസിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൊമാലിയയിലെ അല്‍ ശബാബ് ഈ പ്രഖ്യാപനം നടത്തിയത്. യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനെ പിടിച്ചുകൊടുത്താല്‍ പത്ത് കോഴികളെയും നല്‍കാമെന്നാണ് സംഘടന വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്.

ശബാബിന്റെ സ്ഥാപകനേതാവ് അഹമ്മദ് അബ്ദി അല്‍ മുഹമ്മദിന്റെ തലയ്ക്ക് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് കഴിഞ്ഞ ദിവസം 70 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.ഖലാഫിനും രണ്ടു കൂട്ടാളികള്‍ക്കും 50 ലക്ഷം ഡോളര്‍ വീതവും വിലയിട്ടു. ഇതിനാണ് ഖലാഫ് പരിഹാസരൂപേണ തിരിച്ചടിച്ചത്.

'മണ്ടനായ ഒബാമയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ഒട്ടകങ്ങളെ സമ്മാനിക്കും. ഹിലാരിയെന്ന കിഴവിയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 10 കോഴിക്കുഞ്ഞും 10 പൂവന്‍ കോഴിയും സമ്മാനം' എന്നാണ് ഖലാഫിന്റെ പ്രഖ്യാപനം.

English summary
A Somali Islamist militant group is offering rewards of chickens and camels for information on the whereabouts of President Barack Obama and secretary of state Hillary Clinton
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
    Upcoming Matches
ENG Vs NZ - 2nd Test at Headingley Fri 24th May Test
Indian Premier League 2013 - 3rd Preliminary Final at Eden Gardens Fri 24th May IPL
Indian Premier League 2013 - Final at Eden Gardens Sun 26th May IPL