കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

88 വര്‍ഷത്തിനു ശേഷം ലെനിന്‌ ശവസംസ്‌കാരം

  • By Shabnam Aarif
Google Oneindia Malayalam News

Lenin's Dead Body
മോസ്‌കോ: നീണ്ട 88 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സോവിയറ്റ്‌ യൂണിയന്‍ സ്ഥാപകനായ വ്‌ളാഡ്‌മിര്‍ ലെനിന്‌ ശവസംസ്‌കാരം. 1924 ജനുവരി 21 മരണമടഞ്ഞ ലെനിന്റെ മൃതദേഹം സംസ്‌കരിക്കാതെ വര്‍ഷങ്ങളായി റഷ്യയില്‍ എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയാണ്‌.

ലെനിന്‍ മരണമടഞ്ഞതിന്റെ പിറ്റേ ദിവസം പോസ്‌റ്റ്‌ മോര്‍ട്ടം നടത്തി തലച്ചോര്‍ ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങള്‍ നീക്കം ചെയ്‌തു, മൃതദേഹം എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയാണ്‌. എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെക്കൂന്നതിനെതിരെ ലോകത്തിന്റെ വ്യത്യസ്‌ത തുറകളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

മോസ്‌കോയിലെ റെഡ്‌ സ്‌ക്വയറിലെ മുസ്സോളിയത്തില്‍ പൊതുദര്‍ശനത്തിന്‌ വെച്ചിരിക്കുകയാണ്‌ ലെനിന്റെ മൃതദേഹം. ഇത്‌ സംസ്‌കരിക്കണം എന്ന്‌ മുന്‍പും പല തവണ ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന്‌ ജനകീയ അഭിപ്രായം കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം പ്രശസ്‌ത ചലച്ചിത്രം ഗുഡ്‌ ബൈ ലെനിന്‍ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ്‌ ആരംഭിക്കുകയും ഉണ്ടായി.

ലെനിന്‌ യുക്തമായ അന്തിമോപചാരം നല്‍കാതെ അദ്ദേഹത്തിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്‌ യുക്തിക്ക്‌ നിരക്കുന്നതല്ല എന്നാണ്‌ റഷ്യയുടെ സാംസ്‌കാരിക മന്ത്രി വ്‌ളാഡ്‌മിര്‍ മെദിന്‍സ്‌കി പറഞ്ഞത്‌. പ്രസിഡന്റ്‌ വ്‌ളാഡ്‌മിര്‍ പുടിന്റെ വളരെ അടുത്ത അനുയായ ഇദ്ദേഹത്തിന്റെ വാക്കുകള്‍ സര്‍ക്കാറിന്റെ അഭിപ്രായമായി തന്നെ കണക്കാക്കാവുന്നതാണ്‌.

1953ല്‍ അന്തരിച്ച സ്റ്റാലിന്റെ മൃതദേഹവും ലെനിന്റേതു പോലെ എംബാം ചെയ്‌തു സൂക്ഷിച്ചിരുന്നെങ്കിലും, പിന്നീട്‌ അദ്ദേഹം അനഭിമതനായതിനെ തുടര്‍ന്ന്‌ 1961ല്‍ മൃതദേഹം സംസ്‌കാരിക്കുകയായിരുന്നു.

English summary
Russia is edging towards a historic decision to bury the embalmed corpse of the founder of the Soviet Union, Vladimir Lenin. The revolutionary's body is still on public display in a mausoleum on Moscow's Red Square more than two decades after the break-up of the former USSR.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X