Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കലാം സ്ഥാനാര്‍ഥി; അല്ലെങ്കില്‍ സ്വന്തം വഴി: മമത

Posted by:
Published: Friday, June 15, 2012, 8:35 [IST]

 Mamata Banerjee Roots Kalam
 

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരസ്യ വെല്ലുവിളി ഉയര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി രംഗത്തു വന്നതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ആപ്രതീക്ഷിത തലത്തിലേക്ക്. പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്നും യു.പി.എക്കു വേണ്ടെങ്കില്‍ താന്‍ പുറത്തു പോകാമെന്നും വ്യക്തമാക്കിയ മമത മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമാണു തന്റെ സ്ഥാനാര്‍ഥിയെന്നും വ്യക്തമാക്കി.

'സര്‍ക്കാറിനെ മറിച്ചിടാന്‍ എനിക്ക് ആഗ്രഹമില്ല. ഞാന്‍ ഇപ്പോഴും യു.പി.എക്കൊപ്പമാണ്. പുറത്തുപോകണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെങ്കില്‍, പന്ത് അവരുടെ കോര്‍ട്ടിലാണ്' മമത ബാനര്‍ജി പറഞ്ഞു.

മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമാണ് തങ്ങള്‍ മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ഥികളില്‍ നമ്പര്‍വണ്‍. അത് അംഗീകരിക്കാന്‍ യു.പി.എ തയാറല്ലെങ്കില്‍ സ്വന്തം വഴി നോക്കും മുലായംസിങ്ങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മമത പറഞ്ഞു. കൂടുതല്‍ വിശദീകരിക്കാന്‍ മമത നിന്നില്ല.

കഴിഞ്ഞ ദിവസം മന്‍മോഹന്‍സിങ്, അബ്ദുല്‍ കലാം, സോമനാഥ് ചാറ്റര്‍ജി എന്നീ പേരുകളാണ് മമതയും മുലായവും മുന്നോട്ടുവെച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം കലാമിന്റെ പേരിന് അവര്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുകയാണ്. എന്നാല്‍, പൊതുസ്വീകാര്യന്‍ എന്ന നിലയിലല്ലാതെ, മത്സരത്തിന് കലാം ഒരുങ്ങാന്‍ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

English summary
Trinamool Congress Chief Mamata Banerjee on Thursdaystrongly pitched for APJ Abdul Kalam for the post of President
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST