Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത്

Posted by:
Published: Friday, June 15, 2012, 10:55 [IST]

 Chennithala On Election Result
 

നെയ്യാറ്റിന്‍കര: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് നെയ്യാറ്റിന്‍കരയിലേതെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

എല്‍ഡിഎഫിന്റെ കള്ളപ്രചാരണത്തിന് ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കി. പാര്‍ട്ടിയും സര്‍്ക്കാരും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ശെല്‍വരാജിന്റെ ജയം. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനുള്ള അംഗീകാരമാണിതെന്നും ചെന്നിത്തല പറഞ്ഞു.

നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ഫലം- ഒറ്റനോട്ടത്തില്‍

കേരളത്തില്‍ ഒരിക്കലും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് നെയ്യാറ്റിന്‍കര തെളിയിച്ചു. തിരഞ്ഞെടുപ്പ് ജയം യുഡിഎഫിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്വം വര്‍ധിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

6014 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് വിജയിച്ചത്. വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്ത് നിന്നിരുന്ന ശെല്‍വരാജ് 50 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ കനത്ത മുന്നേറ്റം നടത്തുകയായിരുന്നു.
താന്‍ ആറായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ശെല്‍വരാജ് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ശെല്‍വരാജിന്റെ കണക്കുകൂട്ടല്‍ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം.

English summary
KPPCC President Ramesh Chennithala said that election result is a compliment for Oommen Chandy govt.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter