Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

നെയ്യാറ്റിന്‍കര: അപരന്‍മാരും തിളങ്ങി

Posted by:
Published: Friday, June 15, 2012, 15:34 [IST]

 Congress Wins Neyyattinkara Seat
 

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ പ്രമുഖ സ്ഥാനാര്‍ഥികളുടെ അപരന്‍മാരും വോട്ട് വാരി. യുഡിഎഫ് സ്ഥാനാര്‍ഥിയായ ശെല്‍വരാജിനെയാണ് അപരശല്യം ഏറ്റവുമധികം ബാധിച്ചത്. ശെല്‍വരാജിന് രണ്ട് അപരന്‍മാരാണ് ഉണ്ടായിരുന്നത്. ടി. സെല്‍വരാജും, സെല്‍വരാജും. ഇരുവരും ചേര്‍ന്ന് 965 വോട്ടാണ് സ്വന്തമാക്കിയത്. ടി. സെല്‍വരാജിന് 414 വോട്ടുകളും സെല്‍വരാജിന് 551 വോട്ടുകളുമാണ് ലഭിച്ചത്.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ്-ഒറ്റനോട്ടത്തില്‍

ശെല്‍വരാജിന് കഴിഞ്ഞ തവണത്തേതിനേക്കാള്‍ 308 വോട്ടുകളുടെ കുറവുണ്ടായിരുന്നു. ഇത് അപരന്‍മാരുടെ പോക്കറ്റിലേയ്ക്ക് പോയെന്നാണ് യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നത്.

അതേസമയം ലോറന്‍സിന്റെ അപരന്‍മാര്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ലോറന്‍സിനും രണ്ട് അപരന്‍മാരാണ് ഉണ്ടായിരുന്നത്. ജെ. ലോറന്‍സും ടി. ലോറന്‍സും. ഇരുവര്‍ക്കും ചേര്‍ന്ന് 139 വോട്ടേ ലഭിച്ചുള്ളൂ.  ജെ ലോറന്‍സ് 71 വോട്ട് നേടിയപ്പോള്‍ ടി ലോറന്‍സിന് 68 വോട്ടു മാത്രമേ നേടാനായുള്ളൂ.

ഇടത് മുന്നണിയില്‍ നിന്ന് കൂറ് മാറി യുഡിഎഫ് പാളയത്തിലെത്തിയ ശെല്‍വരാജിന് നെയ്യാറ്റികരയിലെ ജനങ്ങളെ വീണ്ടും തനിയ്‌ക്കൊപ്പം നിര്‍ത്താനായെന്നത് വന്‍ നേട്ടമാണ്.

വോട്ടെണ്ണലിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്ത് നിന്നിരുന്ന ശെല്‍വരാജ് പിന്നീട് കനത്ത മുന്നേറ്റം നടത്തുകയായിരുന്നു.

താന്‍ ആറായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ശെല്‍വരാജ് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ശെല്‍വരാജിന്റെ കണക്കുകൂട്ടല്‍ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം. തന്റെ നിലപാട് ജനങ്ങള്‍ അംഗീകരിച്ചതിന്റെ ഫലമാണ് നെയ്യാറ്റിന്‍കരയിലേതെന്നായിരുന്നു ശെല്‍വരാജിന്റെ ആദ്യ പ്രതികരണം.

English summary
The ruling combine feels that the victory will usher in political stability in the state, as its strength will go up to 73 in the State Assembly while the CPM-led LDF will have only 67 members.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter