തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് പാഠം പഠിക്കാത്ത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നെയ്യാറ്റിന്‍കരയില്‍ നിന്നും ആ പാഠം പഠിക്കാന്‍ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കുന്ന വിജയമാണിത്. കേരളത്തിന്റെ വികസനത്തിന് വേണ്ടി ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ഫലം-ഒറ്റനോട്ടത്തില്‍
തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം കെപിസിസി ആസ്ഥാനത്ത് ആഹ്ലാദം പങ്കിടാനെത്തിയതായിരുന്നു മുഖ്യമന്ത്രി. കെപിസിസി ഓഫീസില്‍ മധുരം പങ്കുവെച്ചാണ് ഉമ്മന്‍ചാണ്ടി വിജയം ആഘോഷിച്ചത്.
6014 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ശെല്‍വരാജ് യുഡിഎഫിന് വോട്ടെണ്ണലിന്റെ അഞ്ചാം റൗണ്ടോടെ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
ഇടത് മുന്നണിയില്‍ നിന്ന് കൂറ് മാറി യുഡിഎഫ് പാളയത്തിലെത്തിയ ശെല്‍വരാജിന് നെയ്യാറ്റികരയിലെ ജനങ്ങളെ വീണ്ടും തനിയ്‌ക്കൊപ്പം നിര്‍ത്താനായെന്നത് വന്‍ നേട്ടമാണ്.
താന്‍ ആറായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ശെല്‍വരാജ് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. ശെല്‍വരാജിന്റെ കണക്കുകൂട്ടല്‍ അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം.





















