Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്വര്‍ഗചിത്ര അപ്പച്ചന്‍ 1 കോടി തട്ടിയതായി പരാതി

Posted by:
Published: Saturday, June 16, 2012, 14:21 [IST]

 

കോഴിക്കോട്: പ്രമുഖ സിനിമാനിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനെതിരെ പണം തട്ടിയെടുത്തതിന് പരാതി. ഒരു കോടി രൂപ തട്ടിയതായാണ് പരാതിയില്‍ പറയുന്നത്. പൊലീസ് മുന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ നെല്ലിക്കോട് ട്വാനംഗയില്‍ എംടി ഫ്രാന്‍സിസ് ആണ് പരാതിക്കാരന്‍.

സ്വര്‍ഗ്ഗചിത്ര അപ്പച്ചന്റെ കീഴിലുള്ള ട്രാക്‌ടേഴ്‌സ് മൂവേഴ്‌സ് കണ്‍സ്ട്രക്ഷന്‍ ആന്റ് പ്രൊപ്പര്‍ട്ടി ഡവലപ്പേഴ്‌സ് എന്ന കമ്പനി മാവൂര്‍ റോഡിലെ ബ്‌ളൂഡയമണ്ട് മാളില്‍ മുറികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കോടി തട്ടിയെടുത്തുവെന്നാണ് പരാതി.

2009 ഒക്‌ടോബര്‍ 26ന് ഇതുസംബന്ധിച്ച കരാര്‍ ഉണ്ടാക്കിയിരുന്നു. കെട്ടിടത്തിന് മുകള്‍ നിലയില്‍ എ3, എ2 എന്നീ മുറികള്‍ നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍ കരാര്‍ ലംഘിച്ച് ഈ രണ്ടു മുറികളും മറ്റൊരാള്‍ക്ക് നല്‍കി വഞ്ചിക്കുകയായിരുന്നു.

എന്നാല്‍ ആരോപണം അപ്പച്ചന്‍ നിഷേധിച്ചു. താന്‍ ഫ്രാന്‍സിസില്‍ നിന്ന് ഒരു കോടി രൂപ വായ്്പയായി വാങ്ങുകയായിരുന്നു. 100രൂപയ്ക്ക അഞ്ചു രൂപ വച്ച് പലിശ നല്‍കണമായിരുന്നു. ഇത്രയും തുക വായ്പ്പയെടുത്തപ്പോള്‍ സെക്യൂരിറ്റിയായി ചെക്ക് നല്‍കി. എന്നാല്‍ ഈ ചെക്ക് ഉപയോഗിച്ച് ഫ്രാന്‍സിസ് തന്റെ അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി രൂപ പിന്‍വലിച്ചു.

ഇതിനെതിരെ താന്‍ അന്നത്തെ എസിപിയ്ക്ക് പരാതി നല്‍കിയിരുന്നു. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ നേതാക്കളും സഹകരണ ബാങ്കിന്റെ പ്രസിഡന്റും ചര്‍ച്ചയ്ക്ക് വന്നു. അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച രണ്ടു കോടിയില്‍ ഒരു കോടി തിരിച്ചു നല്‍കാമെന്ന് ഫ്രാന്‍സിസ് അന്ന് സമ്മതിച്ചു. എന്നാല്‍ ഈ കരാര്‍ മറച്ചു വച്ചുകൊണ്ടാണ് ഫ്രാന്‍സിസ് തനിക്കെതിരെ പരാതിയുമായി രംഗത്തു വന്നിരിക്കുന്നതെന്ന് അപ്പച്ചന്‍ പറഞ്ഞു.

English summary
Swargachithra Appachan, the well known Malayalam film producer.
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs