Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മോഹന്‍ലാലിനെതിരായ കേസ് തുടരുമെന്ന് ഗണേഷ്

Posted by:
Published: Sunday, June 17, 2012, 11:22 [IST]

 Ganesh Kumar On Mohanlal Tusk Case
 

ആലപ്പുഴ: ആനക്കൊമ്പ് കൈവശം വച്ചതിന് നടന്‍ മോഹന്‍ലാലിനെതിരെ വനം വകുപ്പ് കേസുമായി മുന്നോട്ട് പോകുമെന്ന് വനം മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ആനക്കൊമ്പ് മറ്റു രണ്ടു വ്യക്തികളുടെ പേരിലുള്ളതാണെന്നാണ് ലാല്‍ അറിയിച്ചിരിക്കുന്നത്. ഇവരുടെ പേരിലുള്ള ലൈസന്‍സിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചിരുന്നത്.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെയാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. എന്നാല്‍ ആനക്കൊമ്പിന്റെ കാര്യത്തില്‍ അന്വേഷണം നടത്തേണ്ട ബാധ്യത ആദായ നികുതി വകുപ്പിനില്ല. അതിനാലാണ് ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടായതെന്നും ഗണേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ കോടനാട് റെയ്ഞ്ച് ഓഫീസര്‍ സനിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങിയിരുന്നു.

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ആനക്കൊമ്പിന്റെ ഉടമസ്ഥന്‍ നടനല്ലെന്നാണ് വനംവകുപ്പ് പറയുന്നത്. കണ്ടെടുത്ത ആനക്കൊമ്പില്‍ ഒന്ന് തൃശൂര്‍ സ്വദേശി സി.എന്‍. കൃഷ്ണകുമാറിന്റെയും മറ്റൊന്ന് തൃപ്പൂണിത്തുറ സ്വദേശി എന്‍. കൃഷ്ണകുമാറിന്റെതുമാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഇരുവര്‍ക്കും ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസന്‍സ് ഉണ്ട്.

ഇവര്‍ വിദേശത്ത് പോയപ്പോള്‍ ആനക്കൊമ്പ് സൂക്ഷിക്കാനായി ലാലിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഇവര്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ രേഖ വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. ലാലിന്റെ സുഹൃത്തുക്കളാണ് ഇരുവരും.

അതേസമയം ലാലിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് ലഭിച്ച പരാതിപ്രകാരം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യലിനായി മോഹന്‍ലാല്‍ കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. എന്നാല്‍ എവിടെ വച്ചാണ് ലാലിന്റെ മൊഴിയെടുക്കുക എന്ന കാര്യം അറിവായിട്ടില്ല.

'വിവരാവകാശ കൂട്ടായ്മ' പ്രവര്‍ത്തകന്‍ അനില്‍ കുമാര്‍ ആണ് ലാലിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നല്‍കിയത്

English summary
Minister KB Ganesh Kumar informed media that forest dept will proceed case against actor Mohanlal.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter
Qualifier 1 , Feroz Shah Kotla, Delhi
Chennai Super Kings won by 48 runs
Eliminator , Feroz Shah Kotla, Delhi
Match starts at 08:00 pm IST