Thought for the day
Your page will load in ...
Close Ad X
Advertisement
Englishગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ജയിലുകളില്‍ നിന്ന് നേതാക്കളെ മായ്ക്കുന്നു

Posted by:
Published: Sunday, June 17, 2012, 13:41 [IST]

 

കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളും ചുവരെഴുത്തുകളും നീക്കിത്തുടങ്ങി. ജയില്‍ എഡിജിപി ഡോ അലക്‌സാണ്ടര്‍ ജേക്കബിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

സംസ്ഥാനത്തെ ജയിലുകളിലെല്ലാംകൂടി ഏതാണ്ട് അഞ്ഞൂറോളം ചിത്രങ്ങള്‍ ഉള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ മുന്നൂറ്റമ്പത് എണ്ണവും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഉള്ളത്. ദൈവങ്ങളുടെ ചിത്രങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളവ നീക്കം ചെയ്യാനാണ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മെയ് 21ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ജയിലിനുള്ളില്‍ രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങള്‍ വരച്ച വിവരം പുറത്തു വന്നത്്. പിന്നീട് ജയിലിലെ ചിത്രങ്ങള്‍ മികച്ച കലാസൃഷ്ടിയാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടതോടെ സംഭവം വിവാദമായി.

ഇതിനെ തുടര്‍ന്ന് എഡിജിപി ജയിലുകളിലെ ചിത്രങ്ങളുടെ കണക്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കണക്കെടുപ്പില്‍ നേതാക്കളുടെ ചിത്രങ്ങള്‍ മാത്രമല്ല സിനിമാതാരങ്ങളും ദൈവങ്ങളും ജയിലിലെ ചുവരുകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.

ജയിലില്‍ ചിത്രങ്ങള്‍ വയ്ക്കാമോ ഇല്ലയോ എന്നതിനെക്കുറിച്ച് ജയില്‍ചട്ടങ്ങളില്‍ വ്യക്തമായ പരാമര്‍ശമില്ലാത്തതിനാല്‍ ഇവ നീക്കംചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ് വേണമെന്ന് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് പാര്‍ട്ടിനേതാക്കളുടെ ചിത്രങ്ങളും ചുമരെഴുത്തുകളുംമറ്റും നീക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ രാഷ്ട്രപിതാവിന്റേതുള്‍പ്പെടെ വയ്ക്കാന്‍ അനുമതിയുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യില്ല. ചിത്രങ്ങള്‍ നീക്കിയ ശേഷം ചുവരുകള്‍ വെള്ളപൂശും.

English summary
Jail officials started to remove the pictures of politicians.,
പ്രതികരണം എഴുതൂ
Click here to type in Malayalam
Subscribe Newsletter